കുന്താപുരത്ത് നിന്ന് വജ്ര-സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച കേസില്‍ അന്തര്‍ സംസ്ഥാനകവര്‍ച്ചാസംഘത്തില്‍പെട്ട രണ്ടുപേര്‍ പൂനയില്‍ പിടിയില്‍

കുന്താപുരം: കുന്താപുരം കോടേശ്വറിലെ ജ്വല്ലറിയുടെ പ്രദര്‍ശന സ്റ്റാളില്‍ നിന്ന് വജ്ര-സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച കേസില്‍ അന്തര്‍ സംസ്ഥാന കവര്‍ച്ചാസംഘത്തില്‍ പെട്ട രണ്ട് പേര്‍ പൂനയില്‍ പൊലീസ് പിടിയിലായി. പൂനെയിലെ ഹവേലി കേശവനഗര്‍ സ്വദേശികളായ ധനരാജ് വിജയ് പര്‍മര്‍ (42), അജയ്‌സിംഗ് കിഷോര്‍സലങ്കെ (23) എന്നിവരെയാണ് കുന്താപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. പ്രതികളെ കോടതി റിമാണ്ട് ചെയ്തു. 2020 നവംബര്‍ 29 നാണ് കോടേശ്വറിലെ ജ്വല്ലറിയുടെ പ്രദര്‍ശന സ്റ്റാളില്‍ നിന്ന് […]

കുന്താപുരം: കുന്താപുരം കോടേശ്വറിലെ ജ്വല്ലറിയുടെ പ്രദര്‍ശന സ്റ്റാളില്‍ നിന്ന് വജ്ര-സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച കേസില്‍ അന്തര്‍ സംസ്ഥാന കവര്‍ച്ചാസംഘത്തില്‍ പെട്ട രണ്ട് പേര്‍ പൂനയില്‍ പൊലീസ് പിടിയിലായി.
പൂനെയിലെ ഹവേലി കേശവനഗര്‍ സ്വദേശികളായ ധനരാജ് വിജയ് പര്‍മര്‍ (42), അജയ്‌സിംഗ് കിഷോര്‍സലങ്കെ (23) എന്നിവരെയാണ് കുന്താപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. പ്രതികളെ കോടതി റിമാണ്ട് ചെയ്തു.
2020 നവംബര്‍ 29 നാണ് കോടേശ്വറിലെ ജ്വല്ലറിയുടെ പ്രദര്‍ശന സ്റ്റാളില്‍ നിന്ന് വജ്ര-സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ജ്വല്ലറിയിലെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. എസ്.ഐ സദാശിവ ഗവറോജി, അഡീഷണല്‍ എസ്‌ഐ രമേഷ് ആര്‍ പവാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കുകയും മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Related Articles
Next Story
Share it