'ഓര്‍മ്മച്ചെപ്പ്' ലോഗോ പ്രകാശനം ചെയ്തു

ദുബായ്: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ 1992-93 ലെ എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമവും മുപ്പതാം വാര്‍ഷികാഘോഷവും 'ഓര്‍മ്മച്ചെപ്പ്' എന്ന പേരില്‍ നടത്തുന്നു. കഴിഞ്ഞമാസം 11ന് തളങ്കര പള്ളിക്കാലില്‍ നടന്ന പ്രഥമ ഒത്തുകൂടലോടുകൂടി തുടങ്ങിയ കാര്യപരിപാടികള്‍ 2023 ജനുവരി 22ന് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന പൊതുപരിപാടിയോടെ സമാപിക്കും. ലോഗോ പ്രകാശനം അസ്മാബി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അച്ചു മുഹമ്മദിന് നല്‍കി ബഷീര്‍ കല നിര്‍വഹിച്ചു. താത്തു തല്‍ഹത്ത് അധ്യക്ഷത വഹിച്ചു. സലീം […]

ദുബായ്: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ 1992-93 ലെ എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമവും മുപ്പതാം വാര്‍ഷികാഘോഷവും 'ഓര്‍മ്മച്ചെപ്പ്' എന്ന പേരില്‍ നടത്തുന്നു. കഴിഞ്ഞമാസം 11ന് തളങ്കര പള്ളിക്കാലില്‍ നടന്ന പ്രഥമ ഒത്തുകൂടലോടുകൂടി തുടങ്ങിയ കാര്യപരിപാടികള്‍ 2023 ജനുവരി 22ന് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന പൊതുപരിപാടിയോടെ സമാപിക്കും. ലോഗോ പ്രകാശനം അസ്മാബി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അച്ചു മുഹമ്മദിന് നല്‍കി ബഷീര്‍ കല നിര്‍വഹിച്ചു. താത്തു തല്‍ഹത്ത് അധ്യക്ഷത വഹിച്ചു. സലീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. അസ്ലം ഗസ്സാലി, നൂറുദ്ദീന്‍ മീത്തല്‍, അമീര്‍ മാങ്ങാട്, ഹബീബ് ഫില്ലി, അഹ്‌സാന്‍, അഫ്ലാഹ് സംസാരിച്ചു, മമ്മി ഖാസിലേന്‍ സ്വാഗതവും ഫാറൂഖ് ദീനാര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it