കാസര്‍കോട്: ജി.എച്ച്.എസ് ചന്ദ്രഗിരി സ്‌കൂളിലെ 94-95 ബാച്ചിന്റെ പ്രഥമ സംഗമമായ ‘ഓര്‍ക്കാം ഒരുമിക്കാം 95’-ന്റെ ലോഗോ പ്രകാശനം അക്കാലത്തെ പി.ടി.എ പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ ഹാജി നിര്‍വഹിച്ചു. നിയാസ് ചേടിക്കമ്പനി അധ്യക്ഷം വഹിച്ചു. ഷാനവാസ് ദേളി സ്വാഗതം പറഞ്ഞു. ഹനീഫ് ഒറവങ്കര, മുനീര്‍ കടവത്ത്, മീനാക്ഷി, ഷരീഫ്, രത്നാകരന്‍, ഹാരിസ് കീഴൂര്‍, ഉഷ കൊപ്പല്‍, ഹസൈനാര്‍ കോയ തുടങ്ങിയവര്‍ സംസാരിച്ചു. ഇല്യാസ് കട്ടക്കാല്‍ നന്ദി പറഞ്ഞു. അബ്ദുല്‍ റഹിമാന്‍ ഹാജിക്കുള്ള 95 ബാച്ചിന്റെ ഉപഹാരം ജാസ്മിന്‍, സാബിര്‍, ധന്യ, രചിത എന്നിവര്‍ ചേര്‍ന്ന് കൈമാറി. നിയാസ് ചേടിക്കമ്പനി, രത്‌നാകരന്‍ എന്നിവര്‍ ഷാള്‍ അണിയിച്ചു. ആഗസ്റ്റ് 10ന് ചന്ദ്രഗിരി സ്‌കൂളില്‍ വെച്ചാണ് വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഗമം നടത്തുന്നത്.