എയിംസ് ജനകീയ കൂട്ടായ്മയുടെ സംഘാടക സമിതി കണ്‍വെന്‍ഷനില്‍ വിവിധ പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യം

കാസര്‍കോട്: എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ ജില്ലാ റാലിയുടെ വിജയത്തിന് വേണ്ടി ജില്ലാ തല സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ ജില്ലാ വ്യാപാര ഭവന്‍ ഹാളില്‍ നടന്നു. എയിംസ് കൂട്ടായ്മ ജില്ലാ ചെയര്‍മാന്‍ ജോസ് കെ.ജെ. (സജി) അധ്യക്ഷത വഹിച്ചു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി, സി.പി.എം. ഏരിയ സെക്രട്ടറി ഹനീഫ പാണലം, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി മൂസ ബി. ചെര്‍ക്കള, ഡി.സി.സി. ജനറല്‍ സെക്രട്ടറി കരുണ്‍ താപ്പ, എസ്.ഡി.പി.ഐ […]

കാസര്‍കോട്: എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ ജില്ലാ റാലിയുടെ വിജയത്തിന് വേണ്ടി ജില്ലാ തല സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ ജില്ലാ വ്യാപാര ഭവന്‍ ഹാളില്‍ നടന്നു. എയിംസ് കൂട്ടായ്മ ജില്ലാ ചെയര്‍മാന്‍ ജോസ് കെ.ജെ. (സജി) അധ്യക്ഷത വഹിച്ചു.
എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി, സി.പി.എം. ഏരിയ സെക്രട്ടറി ഹനീഫ പാണലം, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി മൂസ ബി. ചെര്‍ക്കള, ഡി.സി.സി. ജനറല്‍ സെക്രട്ടറി കരുണ്‍ താപ്പ, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് പാക്യാര, പി.ഡി.പി. നേതാവ് ഷാഫി സുഹ്‌രി പടുപ്പ്, തീയ്യ മഹാ സഭാ സംസ്ഥാന പ്രസിഡണ്ട് ഗണേശന്‍ അരമങ്ങാനം, കോണ്‍ഗ്രസ്(എസ്.) ജില്ലാ പ്രസിഡണ്ട് കൈപ്പുറത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ജനതാദള്‍(എസ്.) സുരേഷ് പുതിയേടത്ത്, ജനാതിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രതീഷ് പുതീയ പുരയില്‍, ജില്ലാ സെല്‍ മെമ്പര്‍ കെ.ബി. മുഹമ്മദ് കുഞ്ഞി, പൂരക്കളി കലാ അക്കാദമി സംസ്ഥാന വൈസ് പ്രസിഡണ്ട് ദാമോദര പണിക്കര്‍, വ്യാപാരി നേതാവ് നാഗേഷ് ഷെട്ടി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സുഹൈര്‍ അസ്ഹരി, പി.സി. വിശ്വംഭര പണിക്കര്‍, കോണ്‍ഗ്രസ്(എം.) ജില്ലാ ട്രഷറര്‍ മൈക്കിള്‍ പൂവത്താനി, ഹസീന സലാം, ജസി മഞ്ചേശ്വരം, ഷുക്കൂര്‍ കണാജെ, സാഹിദ ഇല്യാസ്, ഷാനിദ ഹാരിസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജമീല അഹമ്മദ്, വര്‍ക്കിങ് ചെയര്‍മാന്‍ നാസര്‍ ചെര്‍ക്കളം എന്നിവര്‍ സംസാരിച്ചു. ജനകീയ കൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ ഫറീന കോട്ടപ്പുറം സ്വാഗതവും ജില്ലാ കണ്‍വീനര്‍ സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it