ടി.എ ഇബ്രാഹിം അനുസ്മരണം സംഘടിപ്പിച്ചു

കാസര്‍കോട്: മുസ്‌ലിം ലീഗ് നേതാവും മുന്‍ എം.എല്‍. എയും കാസര്‍കോടിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി ജീവിതാവസാനം വരെ പ്രവര്‍ത്തിച്ച വ്യക്തിത്വവുമായ ടി.എ ഇബ്രാഹിം സാഹിബിന്റെ ജീവിതവും പ്രവര്‍ത്തനവും പുതിയ തലമുറ പഠനത്തിന് വിധേയമാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍റഹ്‌മാന്‍ പറഞ്ഞു. നാടിന്റെ പുരോഗതിക്കും അടിസ്ഥാന വികസനത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്തതാണ്. ടി.എ ഇബ്രാഹിം സാഹിബിന്റെ നാല്‍പത്തി നാലാം ചരമ വാര്‍ഷികദിനത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ […]

കാസര്‍കോട്: മുസ്‌ലിം ലീഗ് നേതാവും മുന്‍ എം.എല്‍. എയും കാസര്‍കോടിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി ജീവിതാവസാനം വരെ പ്രവര്‍ത്തിച്ച വ്യക്തിത്വവുമായ ടി.എ ഇബ്രാഹിം സാഹിബിന്റെ ജീവിതവും പ്രവര്‍ത്തനവും പുതിയ തലമുറ പഠനത്തിന് വിധേയമാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍റഹ്‌മാന്‍ പറഞ്ഞു. നാടിന്റെ പുരോഗതിക്കും അടിസ്ഥാന വികസനത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്തതാണ്. ടി.എ ഇബ്രാഹിം സാഹിബിന്റെ നാല്‍പത്തി നാലാം ചരമ വാര്‍ഷികദിനത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനിസിപ്പല്‍ പ്രസിഡണ്ട് കെ.എം ബഷീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹമീദ് ബെദിര സ്വാഗതം പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത്, യഹ്‌യ തളങ്കര, ഖാദര്‍ ചെങ്കള, അഷ്‌റഫ് എടനീര്‍, അബ്ബാസ് ബീഗം, സി.എ അബ്ദുല്ലക്കുഞ്ഞി, അഡ്വ. വി.എം മുനീര്‍, കെ.പി മുഹമ്മദ് അഷ്‌റഫ്, ഷരീഫ് കൊടവഞ്ചി, എ.എ അസീസ്, ഹനീഫ നെല്ലിക്കുന്ന്, ഖാലിദ് പച്ചക്കാട്, എം.എച്ച് അബ്ദുല്‍ഖാദര്‍, സഹീര്‍ ആസിഫ്, മൊയ്തീന്‍ കൊല്ലമ്പാടി, ഹാരിസ് ബെദിര, മുത്തലിബ് പാറക്കെട്ട്, റഹ്‌മാന്‍ തൊട്ടാന്‍, അഷ്ഫാഖ് തുരുത്തി, മാഹിന്‍ മുണ്ടക്കൈ, ബീഫാത്തിമ ഇബ്രാഹിം പ്രസംഗിച്ചു.

Related Articles
Next Story
Share it