സെമിനാര്‍ സംഘടിപ്പിച്ചു

കാസര്‍കോട്: സുസ്ഥിര വികസനത്തിനായി കയര്‍ അനുബന്ധ ഉല്‍പ്പന്നങ്ങളും എന്ന വിഷയത്തില്‍ കയര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കുഡ്‌ലു സി.പി.സി.ആര്‍.ഐയില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. സി.പി.സി.ആര്‍.ഐ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ഐ.സി.എ.ആര്‍-സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ. കെ.ബി ഹെബ്ബാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. […]

കാസര്‍കോട്: സുസ്ഥിര വികസനത്തിനായി കയര്‍ അനുബന്ധ ഉല്‍പ്പന്നങ്ങളും എന്ന വിഷയത്തില്‍ കയര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കുഡ്‌ലു സി.പി.സി.ആര്‍.ഐയില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. സി.പി.സി.ആര്‍.ഐ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ഐ.സി.എ.ആര്‍-സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ. കെ.ബി ഹെബ്ബാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.എം.സി.സി പ്രസിഡണ്ട് ടി.കെ രമേശ് കുമാര്‍, കോയര്‍ പ്രൊജക്ട് ഓഫീസര്‍ തോമസ് ചാക്കോ, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, ജില്ലാ വ്യവസായ കേന്ദ്രം അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ആദില്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. എസ്.ആര്‍.ഒ ഓഫീസ് ഇന്‍ ചാര്‍ജ് ടി.കെ ഷൈജു സ്വാഗതവും എന്‍.എം.സി.സി ജനറല്‍ കണ്‍വീനര്‍ എം.എന്‍ പ്രസാദ് നന്ദിയും പറഞ്ഞു. കയര്‍ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് ആരംഭിക്കുന്ന ആറ് സംരംഭക യൂണിറ്റുകള്‍ കയര്‍ ബോര്‍ഡുമായി ധാരണയിലെത്തി. ധാരണാപത്രം ചടങ്ങില്‍ കൈമാറി. വിവിധ വിഷയങ്ങളിലായി വിദഗ്ധര്‍ ക്ലാസെടുത്തു. തദ്ദേശസ്ഥാപന പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍ പങ്കെടുത്തു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സി.പി.സി.ആര്‍.ഐ, എം.എസ്.എം.ഇ, പി.എം. വിശ്വകര്‍മ്മ പദ്ധതി എന്നിവയുമായി സഹകരിച്ചായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചത്.

Related Articles
Next Story
Share it