ഉബൈച്ചാന്റെ സ്‌കൂള്‍ വാര്‍ഷികവും പഠനപരിപോഷണ പരിപാടികളും സംഘടിപ്പിച്ചു
തളങ്കര: പള്ളിക്കാല്‍ മുഹിസ്സുല്‍ ഇസ്ലാം എ.എല്‍.പി സ്‌കൂളില്‍ വാര്‍ഷിക ആഘോഷവും ഇല-23 (Enhancing Learning Ambience) എന്ന പഠന പരിപോഷണ പരിപാടികളും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് അസ്ലം പള്ളിക്കാല്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ വാര്‍ഷികപരിപാടി സ്‌കൂള്‍ മാനേജറും നഗരസഭ ചെയര്‍മാനുമായ അഡ്വ.വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ആനന്ദവല്ലി സ്വാഗതം പറഞ്ഞു. കാസര്‍കോട് സി.ഐ അജിത് കുമാര്‍ മുഖ്യാതിഥി ആയിരുന്നു.ഇല-23ന്റെ ഭാഗമായി തയ്യാറാക്കിയ കലാമ്യൂസിയം ബി.പി.സി. പ്രകാശന്‍ മാസ്റ്റര്‍ കുട്ടികള്‍ക്ക് തുറന്നു കൊടുത്തു. കഥകളിയാചാര്യന്‍ നാരായണന്‍ നമ്പീശനെ […]

തളങ്കര: പള്ളിക്കാല്‍ മുഹിസ്സുല്‍ ഇസ്ലാം എ.എല്‍.പി സ്‌കൂളില്‍ വാര്‍ഷിക ആഘോഷവും ഇല-23 (Enhancing Learning Ambience) എന്ന പഠന പരിപോഷണ പരിപാടികളും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് അസ്ലം പള്ളിക്കാല്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ വാര്‍ഷികപരിപാടി സ്‌കൂള്‍ മാനേജറും നഗരസഭ ചെയര്‍മാനുമായ അഡ്വ.വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ആനന്ദവല്ലി സ്വാഗതം പറഞ്ഞു. കാസര്‍കോട് സി.ഐ അജിത് കുമാര്‍ മുഖ്യാതിഥി ആയിരുന്നു.
ഇല-23ന്റെ ഭാഗമായി തയ്യാറാക്കിയ കലാമ്യൂസിയം ബി.പി.സി. പ്രകാശന്‍ മാസ്റ്റര്‍ കുട്ടികള്‍ക്ക് തുറന്നു കൊടുത്തു. കഥകളിയാചാര്യന്‍ നാരായണന്‍ നമ്പീശനെ കവി പി.എസ്. ഹമീദ് ആദരിച്ചു. കലാമണ്ഡലം നാരായണന്‍ നമ്പീശന്‍ കഥകളിയെ കുറിച്ച് ക്ലാസെടുത്തു. സമാപന സമ്മേളനം മുഹിസ്സുല്‍ ഇസ്ലാം സഭ പ്രസിഡണ്ട് കെ.എം. അബ്ദുള്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് അബ്ദു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സതീശന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. തുടര്‍ന്ന് അധ്യാപകര്‍ക്കുള്ള ആദരവും കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. അധ്യാപകരായ സതീശന്‍ മാസ്റ്റര്‍, മുഹമ്മദ് മാസ്റ്റര്‍, സംഗീതടീച്ചര്‍, ഗംഗ ടീച്ചര്‍, രജനി ടീച്ചര്‍, കൗണ്‍സിലര്‍ ഹാഫില ബഷീര്‍, സ്‌കൂള്‍ പി.ടി.എ കമ്മിറ്റി അംഗങ്ങളായ സമീര്‍ പടാന്‍സ്, നൂറുദ്ദീന്‍ മിനാര്‍, നിസാര്‍, അഷ്റഫ്, സമീന തുടങ്ങിയവരും അമാനുള്ള അങ്കാര്‍, നൂറുദ്ദീന്‍ പടാന്‍സ്, പൂര്‍വ വിദ്യാര്‍ത്ഥികളായ സമീറ അബ്ദുറസാഖ്, അഷ്‌കര്‍ ഷാഫി, സാജിദ്, മമ്മി, സാജിദ തുടങ്ങിയവര്‍ സംബന്ധിച്ചു.