'ഒരുമയോടെ ഒരോണം' സംഘടിപ്പിച്ചു

കാസര്‍കോട്: കോലായ് ലേഡീസ്‌വിങ്, വിദ്യാനഗര്‍ സി.ടി.എം സ്‌ക്വയറിലുള്ള കോലായ് ആസ്ഥാനത്ത് 'ഒരുമയോടെ ഒരോണം' എന്ന പേരില്‍ ഓണാഘോഷ പരിപാടികള്‍ നടത്തി. സുലേഖ മാഹിന്‍, ഷറഫുന്നീസ ഷാഫി, ജാസ്മിന്‍ സ്‌കാനിയ, സഫൂറ തോട്ടുംഭാഗം, ഫവി റഫീഖ്, അനിത ടീച്ചര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നിയന്ത്രിച്ച പരിപാടിയിലും ഓണ സദ്യയിലും നിരവധി പേര്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് നടത്തിയ കായിക മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് അഡ്വ. എ.എന്‍ അശോക് കുമാര്‍, അഷ്‌റഫ് ബദിര, ഹരീഷ് പന്തക്കല്‍, ഹലീമ മുളിയാര്‍, ആമു സിറ്റി, ഫറീന സാദിഖ് […]

കാസര്‍കോട്: കോലായ് ലേഡീസ്‌വിങ്, വിദ്യാനഗര്‍ സി.ടി.എം സ്‌ക്വയറിലുള്ള കോലായ് ആസ്ഥാനത്ത് 'ഒരുമയോടെ ഒരോണം' എന്ന പേരില്‍ ഓണാഘോഷ പരിപാടികള്‍ നടത്തി. സുലേഖ മാഹിന്‍, ഷറഫുന്നീസ ഷാഫി, ജാസ്മിന്‍ സ്‌കാനിയ, സഫൂറ തോട്ടുംഭാഗം, ഫവി റഫീഖ്, അനിത ടീച്ചര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നിയന്ത്രിച്ച പരിപാടിയിലും ഓണ സദ്യയിലും നിരവധി പേര്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് നടത്തിയ കായിക മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് അഡ്വ. എ.എന്‍ അശോക് കുമാര്‍, അഷ്‌റഫ് ബദിര, ഹരീഷ് പന്തക്കല്‍, ഹലീമ മുളിയാര്‍, ആമു സിറ്റി, ഫറീന സാദിഖ് എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. ഷാഫി പള്ളങ്കോടിന്റെ നേതൃത്വത്തില്‍ വോയിസ് ഓഫ് കോലായുടെ കലാകാരന്മാര്‍ ചേര്‍ന്ന് സംഗീത പരിപാടികള്‍ അവതരിപ്പിച്ചു.

Related Articles
Next Story
Share it