മീലാദ് ഫെസ്റ്റും മതപ്രഭാഷണവും സംഘടിപ്പിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് ജംഗ്ഷനിലെ നൂര്‍ മസ്ജിദ് ആന്റ് ഹിദായത്തുല്‍ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌ക്കൂള്‍ അങ്കണത്തില്‍ മീലാദ് ഫെസ്റ്റും മതപ്രഭാഷണവും സംഘടിപ്പിച്ചു. രാത്രി ഏഴിന് ദഫ് പ്രദര്‍ശനം നടന്നു. രാത്രി ഒമ്പതിന് പൊതുസമ്മേളനവും വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വര്‍ണ മെഡല്‍ വിതരണവും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖത്തീബ് ജി.എസ് അബ്ദുല്‍ റഹ്‌മാന്‍ മദനി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഹാമി ബീഗം അധ്യക്ഷത വഹിച്ചു.നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ […]

കാസര്‍കോട്: നെല്ലിക്കുന്ന് ജംഗ്ഷനിലെ നൂര്‍ മസ്ജിദ് ആന്റ് ഹിദായത്തുല്‍ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌ക്കൂള്‍ അങ്കണത്തില്‍ മീലാദ് ഫെസ്റ്റും മതപ്രഭാഷണവും സംഘടിപ്പിച്ചു. രാത്രി ഏഴിന് ദഫ് പ്രദര്‍ശനം നടന്നു. രാത്രി ഒമ്പതിന് പൊതുസമ്മേളനവും വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വര്‍ണ മെഡല്‍ വിതരണവും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖത്തീബ് ജി.എസ് അബ്ദുല്‍ റഹ്‌മാന്‍ മദനി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഹാമി ബീഗം അധ്യക്ഷത വഹിച്ചു.
നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് പ്രസിഡണ്ട് എന്‍.കെ.അബ്ദുല്‍ റഹ്‌മാന്‍ ഹാജി, ജനറല്‍ സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, ട്രഷറര്‍ എന്‍.എ.ഹമീദ്, എം.മുഹമ്മദ് റഫീഖ് അഹ്‌സനി, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, കൗണ്‍സിലര്‍ എന്‍.ഇ അബ്ദുല്‍ റഹ്‌മാന്‍, മുഹമ്മദ് ഹാജി കീഴൂര്‍, എന്‍.എം.സുബൈര്‍, ഖമറുദ്ദീന്‍ തായല്‍, ഇബ്രാഹിം കൊളങ്കര, ടി.എ.നജീബ് സഖാഫി, സിദ്ധീഖ് മുസ്ല്യാര്‍ സംസാരിച്ചു. എന്‍ എ ഫൈസല്‍ സ്വാഗതവും റൗഫ് എക്‌സ്പ്രസ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it