മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയുമായി കെ.എം.സി.സി 'ലീഡര്‍ വിത്ത് ടേബിള്‍ ടോക്ക്' സംഘടിപ്പിച്ചു

ദുബായ്: ദുബായ് ഉദുമ മണ്ഡലം കെ.എം.സി.സി കമ്മിറ്റി മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാനുമായി സംഘടിപ്പിച്ച 'ലീഡര്‍ വിത്ത്‌ടേബിള്‍ ടോക്ക്' പരിപാടി ചര്‍ച്ചകളും ചോദ്യോത്തരവും കൊണ്ട് ശ്രദ്ധേയമായി. ദേരവേവ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ മണ്ഡലം പ്രസിഡണ്ട് ഇസ്മായില്‍ നാലാം വാതുക്കല്‍ അധ്യക്ഷത വഹിച്ചു. കെ.എം. സി.സി ചെയ്യുന്ന സേവന പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതും മുസ്ലിം ലീഗ് പാര്‍ട്ടിക്ക് അഭിമാനം നല്‍കുന്നതുമാണെന്ന് എ. അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി ഉദ്ഘാടനം ചെയ്തു. […]

ദുബായ്: ദുബായ് ഉദുമ മണ്ഡലം കെ.എം.സി.സി കമ്മിറ്റി മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാനുമായി സംഘടിപ്പിച്ച 'ലീഡര്‍ വിത്ത്‌ടേബിള്‍ ടോക്ക്' പരിപാടി ചര്‍ച്ചകളും ചോദ്യോത്തരവും കൊണ്ട് ശ്രദ്ധേയമായി. ദേരവേവ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ മണ്ഡലം പ്രസിഡണ്ട് ഇസ്മായില്‍ നാലാം വാതുക്കല്‍ അധ്യക്ഷത വഹിച്ചു. കെ.എം. സി.സി ചെയ്യുന്ന സേവന പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതും മുസ്ലിം ലീഗ് പാര്‍ട്ടിക്ക് അഭിമാനം നല്‍കുന്നതുമാണെന്ന് എ. അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.
സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ഹനീഫ് ടി.ആര്‍ ഷാളും ഇസ്മായില്‍ നാലാംവാതുക്കല്‍ ഉപഹാരവും നല്‍കി. സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീറിന് മണ്ഡലം ആക്ടിംഗ് സെക്രട്ടറി സിദ്ദീഖ് അഡൂര്‍ ഷാളും മണ്ഡലം ട്രഷറര്‍ ബഷീര്‍ സി.എ ഉപഹാരവും നല്‍കി. കെ.എം.സി.സി നേതാക്കളായ സലാം കന്യപ്പാടി, അബ്ബാസ് കെ.പി, പി.എം മുഹമ്മദ് കുഞ്ഞി, നിസാര്‍ മാങ്ങാട്, ആരിഫ് ചെരുമ്പ, മുനീര്‍ പള്ളിപ്പുറം, റഫിഖ് മാങ്ങാട്, മനാഫ് മഠം, നവാസ് എടനീര്‍, ജമാല്‍ ദേലംപാടി പ്രസംഗിച്ചു. സിദ്ദിഖ് അടൂര്‍ സ്വാഗതവും ഹാഷിം മഠം നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it