കേരള പ്രൈവറ്റ് മെഡിക്കല്‍ ലാബ് ടെക്നിഷ്യന്‍സ് ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കാസര്‍കോട്: കേരള പ്രൈവറ്റ് മെഡിക്കല്‍ ലാബ് ടെക്നിഷ്യന്‍സ് കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ കാസര്‍കോട് വ്യാപാര ഭവനില്‍ നടന്നു. സമ്മേളനം എഎന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ജില്ലാ പ്രസിഡണ്ട് ഇന്ദിരാ ശ്രീധരന്റെ അധ്യക്ഷതയില്‍ നടന്ന കണ്‍വെന്‍ഷനില്‍ സംസ്ഥാന നേതാക്കളായ കെ എസ് ഷാജു, വി സി ദിലീപ് എന്നിവര്‍ പങ്കെടുത്തു. എംഎല്‍ഒഎ ജില്ലാ പ്രസിഡണ്ട് രാജേന്ദ്രന്‍ സംസാരിച്ചു. രാമസ്വാമി ക്ലാസ്സെടുത്തു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ക്ഷേമനിധിയും ആനുകൂല്യങ്ങളും നേടിയെടുക്കുന്നത് എങ്ങനെ എന്ന വിഷയത്തില്‍ […]

കാസര്‍കോട്: കേരള പ്രൈവറ്റ് മെഡിക്കല്‍ ലാബ് ടെക്നിഷ്യന്‍സ് കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ കാസര്‍കോട് വ്യാപാര ഭവനില്‍ നടന്നു. സമ്മേളനം എഎന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ജില്ലാ പ്രസിഡണ്ട് ഇന്ദിരാ ശ്രീധരന്റെ അധ്യക്ഷതയില്‍ നടന്ന കണ്‍വെന്‍ഷനില്‍ സംസ്ഥാന നേതാക്കളായ കെ എസ് ഷാജു, വി സി ദിലീപ് എന്നിവര്‍ പങ്കെടുത്തു. എംഎല്‍ഒഎ ജില്ലാ പ്രസിഡണ്ട് രാജേന്ദ്രന്‍ സംസാരിച്ചു. രാമസ്വാമി ക്ലാസ്സെടുത്തു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ക്ഷേമനിധിയും ആനുകൂല്യങ്ങളും നേടിയെടുക്കുന്നത് എങ്ങനെ എന്ന വിഷയത്തില്‍ ഐടി/ഷോപ്‌സ് & കമേര്‍സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ഓഫീസര്‍ വി അബ്ദുല്‍ സലാം ക്ലാസ്സെടുത്തു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ടെക്നിഷ്യന്മാരെ ക്ലിനിക് എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിലൂടെ അംഗീകരിക്കണമെന്ന് സംഘടനാ പ്രേമേയത്തിലൂടെ ആവശ്യപ്പെട്ടു. ഡിസംബറില്‍ കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. ജില്ലാ സെക്രട്ടറി സുമേഷ് പി കെ സ്വാഗതവും ജില്ലാ ട്രഷറര്‍ ഷിനി ജെയ്‌സണ്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it