ജൂനിയര്‍ റെഡ്‌ക്രോസ് സെമിനാറും സ്‌കാര്‍ഫിങ്ങും സംഘടിപ്പിച്ചു
ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സകൂളിലെ ജൂനിയര്‍ റെഡ്‌ക്രോസ് കുട്ടികള്‍ക്കായി ഏകദിന സെമിനാറും സ്‌കാര്‍ഫിങ്ങ് ചടങ്ങും സംഘടിപ്പിച്ചു. ഏകദിന സെമിനാര്‍ ഉദ്ഘാടനം കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ. സുധാകരന്‍ നിര്‍വഹിച്ചു.ചെമ്മനാട് ജമാഅത്ത് കമ്മിറ്റി ജനല്‍ സെക്രട്ടറിയും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബദറുല്‍ മുനീര്‍ എന്‍.എ, ചെമ്മനാട് പഞ്ചായത്ത് മെമ്പര്‍ അമീര്‍ പാലോത്ത്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. സുകുമാരന്‍ നായര്‍. എ, ഹെഡ്മാസ്റ്റര്‍ കെ. വിജയന്‍, സ്‌കൂള്‍ കണ്‍വീനര്‍ റഫീഖ് സി.എച്ച്, മദര്‍ പി.ടി.എ പ്രസിഡണ്ട് മുഹ്‌സീന റഹ്മാന്‍, […]

ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സകൂളിലെ ജൂനിയര്‍ റെഡ്‌ക്രോസ് കുട്ടികള്‍ക്കായി ഏകദിന സെമിനാറും സ്‌കാര്‍ഫിങ്ങ് ചടങ്ങും സംഘടിപ്പിച്ചു. ഏകദിന സെമിനാര്‍ ഉദ്ഘാടനം കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ. സുധാകരന്‍ നിര്‍വഹിച്ചു.
ചെമ്മനാട് ജമാഅത്ത് കമ്മിറ്റി ജനല്‍ സെക്രട്ടറിയും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബദറുല്‍ മുനീര്‍ എന്‍.എ, ചെമ്മനാട് പഞ്ചായത്ത് മെമ്പര്‍ അമീര്‍ പാലോത്ത്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. സുകുമാരന്‍ നായര്‍. എ, ഹെഡ്മാസ്റ്റര്‍ കെ. വിജയന്‍, സ്‌കൂള്‍ കണ്‍വീനര്‍ റഫീഖ് സി.എച്ച്, മദര്‍ പി.ടി.എ പ്രസിഡണ്ട് മുഹ്‌സീന റഹ്മാന്‍, ജെ.ആര്‍.സി കാസര്‍കോട് സബ് ജില്ലാ കോര്‍ഡിനേറ്റര്‍ സമീര്‍ മാഷ് തെക്കില്‍, മദര്‍ പി.ടി.എ കമ്മിറ്റി അംഗം നൈമ എന്നിവര്‍ സംസാരിച്ചു.
ക്യാമ്പില്‍ റോഡ് സുരക്ഷയും ട്രാഫിക്ക് നിയമങ്ങളും എന്ന വിഷയത്തില്‍ കാസര്‍കോട് അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജോ വിജയ്, ജൂനിയര്‍ റെഡ്‌ക്രോസ് ചരിത്രം സമീര്‍ മാഷ് തെക്കില്‍, പ്രഥമ ശുശ്രൂഷ ക്ലാസ് ചട്ടഞ്ചാല്‍ പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഡോ. കായിഞ്ഞി എന്നിവര്‍ ക്ലാസെടുത്തു. പി.ടി.എ പ്രസിഡണ്ട് പി.എം അബ്ദുല്ല അധ്യക്ഷത വഹിച്ചു.
ജെ.ആര്‍.സി കൗണ്‍സിലര്‍ ഫാത്തിമ്മത്ത് സുഹ്‌റ ടി.എസ് സ്വാഗതവും സീമ കെ.എ നന്ദിയും പറഞ്ഞു.
സജ്‌ന. കെ, സംസീറ സി.എച്ച്, സുജാത. കെ, ഗീതാബായി. കെ, പ്രീതി. പി, സതി. കെ, പി.ടി.എ കമ്മിറ്റി അംഗങ്ങളായ മിസ്രിയ സമീര്‍, സക്കീന നജീബ്, രേഷ്മ വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.