ഡി.ബി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചു

ഷാര്‍ജ: ഡി.ബി ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ ഡിഫെന്‍സ് ബാങ്കോടിന്റെ പ്രവാസി അംഗങ്ങള്‍ക്കായി ഷാര്‍ജ സ്‌കൈ ലൈന്‍ യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ നടത്തിയ ക്രിക്കറ്റ് ലീഗ് ടൂര്‍ണമെന്റില്‍ കുപ്പാച്ചി സ്പാര്‍ട്ടന്‍സ് വിജയികളായി. സമീര്‍ ബെസ്റ്റ് ഗോള്‍ഡ് ഉദ്ഘാടനം ചെയ്തു. മുനീര്‍ സി.എച്ച് വിജയികള്‍ക്കുള്ള ട്രോഫി സമ്മാനിച്ചു. ലത്തീഫ് സി.ബി ജേഴ്‌സി പ്രകാശനം ചെയ്തു. മറ്റു സ്‌പോണ്‍സര്‍മാരായ ബഷീര്‍ കെ.എഫ്.സി, സഹീര്‍ മമ്മു, താജു സൗദി, നൂറു തായല്‍ സംസാരിച്ചു. യു.എ.ഇയിലെത്തിയ നവാസ് കസബ്, റിജാസ് മോട്ടു, അനസ് മാലിക് എന്നിവര്‍ക്ക് സ്വീകരണം […]

ഷാര്‍ജ: ഡി.ബി ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ ഡിഫെന്‍സ് ബാങ്കോടിന്റെ പ്രവാസി അംഗങ്ങള്‍ക്കായി ഷാര്‍ജ സ്‌കൈ ലൈന്‍ യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ നടത്തിയ ക്രിക്കറ്റ് ലീഗ് ടൂര്‍ണമെന്റില്‍ കുപ്പാച്ചി സ്പാര്‍ട്ടന്‍സ് വിജയികളായി. സമീര്‍ ബെസ്റ്റ് ഗോള്‍ഡ് ഉദ്ഘാടനം ചെയ്തു. മുനീര്‍ സി.എച്ച് വിജയികള്‍ക്കുള്ള ട്രോഫി സമ്മാനിച്ചു. ലത്തീഫ് സി.ബി ജേഴ്‌സി പ്രകാശനം ചെയ്തു. മറ്റു സ്‌പോണ്‍സര്‍മാരായ ബഷീര്‍ കെ.എഫ്.സി, സഹീര്‍ മമ്മു, താജു സൗദി, നൂറു തായല്‍ സംസാരിച്ചു. യു.എ.ഇയിലെത്തിയ നവാസ് കസബ്, റിജാസ് മോട്ടു, അനസ് മാലിക് എന്നിവര്‍ക്ക് സ്വീകരണം നല്‍കി.
ഡിഫെന്‍സ് ബാങ്കോടിന്റെ പ്രവര്‍ത്തന മേഖല വിപുലപ്പെടുത്തുന്നതിന്റെ ആദ്യ പടിയായാണ് ഡി.ബി ഇന്റര്‍നാഷണലിന്റെ ക്രിക്കറ്റ് ലീഗിനെ കാണുന്നതെന്ന് സംഘാടകരായ ഖാദര്‍ ബാങ്കോട്, ഫിറോസ് ഒജീന്‍, അമീന്‍ പള്ളിക്കാല്‍, സഫ്വാന്‍ ചപ്പ, സിയാദ്, ആച്ചു മോട്ടു, ഷഹീദ് കോളിയാട്, മുനാസി, ജാബു, ഷെരീഫ്, അബുസായി എന്നിവര്‍ അറിയിച്ചു.

Related Articles
Next Story
Share it