ഫുട്‌ബോള്‍ ക്യാമ്പും അനുമോദനവും സംഘടിപ്പിച്ചു

കാസര്‍കോട്: മുസ്ലിംലീഗ് മുന്‍സിപ്പല്‍ ഇരുപത്തിമൂന്നാം വാര്‍ഡ് പള്ളിക്കാല്‍ കമ്മിറ്റി റഹ്മാ സഹായ പദ്ധതിയുമായി സഹകരിച്ചു നടത്തപ്പെടുന്ന കുട്ടികള്‍ക്കായുള്ള സൗജന്യ ഫുട്‌ബോള്‍ ക്യാമ്പ് കെ.എം ഹസ്സന്‍ നഗറില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പള്ളിക്കാല്‍ വാര്‍ഡ് ജനറല്‍ സെക്രട്ടറി അമാനുല്ല അങ്കാര്‍ അധ്യക്ഷത വഹിച്ചു. അണ്ടര്‍-19 കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ പള്ളിക്കാല്‍ വാര്‍ഡിലെ അഷ്‌റഫ് സോനുവിന്റെ മകന്‍ അഹ്മദ് അലികന്‍സിനും ജില്ലാ സബ്ജൂനിയര്‍ ഫുട്ബാള്‍ അസിസ്റ്റന്റ് കോച്ചായി […]

കാസര്‍കോട്: മുസ്ലിംലീഗ് മുന്‍സിപ്പല്‍ ഇരുപത്തിമൂന്നാം വാര്‍ഡ് പള്ളിക്കാല്‍ കമ്മിറ്റി റഹ്മാ സഹായ പദ്ധതിയുമായി സഹകരിച്ചു നടത്തപ്പെടുന്ന കുട്ടികള്‍ക്കായുള്ള സൗജന്യ ഫുട്‌ബോള്‍ ക്യാമ്പ് കെ.എം ഹസ്സന്‍ നഗറില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പള്ളിക്കാല്‍ വാര്‍ഡ് ജനറല്‍ സെക്രട്ടറി അമാനുല്ല അങ്കാര്‍ അധ്യക്ഷത വഹിച്ചു. അണ്ടര്‍-19 കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ പള്ളിക്കാല്‍ വാര്‍ഡിലെ അഷ്‌റഫ് സോനുവിന്റെ മകന്‍ അഹ്മദ് അലികന്‍സിനും ജില്ലാ സബ്ജൂനിയര്‍ ഫുട്ബാള്‍ അസിസ്റ്റന്റ് കോച്ചായി സെലക്ഷന്‍ ലഭിച്ച നവാസ് പള്ളിക്കാലിനെയും ആദരിച്ചു.
ഷഫീഖ് ഷര്‍ക്കവി സ്വാഗതവും വാര്‍ഡ് കൗണ്‍സിലര്‍ സഫിയ മൊയ്തീന്‍ നന്ദിയും പറഞ്ഞു. നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, നഗരസഭാ കൗണ്‍സിലര്‍മാരായ സിദ്ദീഖ് ചക്കര, ആസിഫ് സഹീര്‍, ഇക്ബാല്‍ ബാങ്കോട്, കെ.എം ഹാരിസ്, ശംസുദ്ധീന്‍ കമ്മു, അസ്ലം പള്ളിക്കാല്‍, ഫഹദ് സംബന്ധിച്ചു.

Related Articles
Next Story
Share it