ആരാധകരുടെ ആവേശത്തേരിലേറി ഐ.എം വിജയന്‍ തളങ്കരയിലെത്തി

കാസര്‍കോട്: ജില്ലയിലെ ദളിത് യുവാക്കളുടെ കായിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ദളിത് ലീഗ് ജില്ലാകമ്മിറ്റി തളങ്കരഗവ. മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ അയ്യങ്കാളി മെമ്മോറിയല്‍ ജില്ലാതല ഫുട്‌ബോള്‍ സെവന്‍സ് ടൂര്‍ണ്ണമെന്റിന്റെ സമാപന സമ്മേളനം മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഐ.എം. വിജയന്‍ ഉല്‍ഘാടനം ചെയ്തു. ഫൈനല്‍ മത്സരത്തില്‍ കളക്കാരുമായി പരിചയപ്പെട്ടു. ഫൈനല്‍ മല്‍സരം ഗോള്‍ നിലസമനിലയായതിനാല്‍ ട്രൈബേക്കറിലൂടെയാണ് വിജയികളെകണ്ടെത്തിയത്. വാശിയേറിയമത്സരത്തില്‍ അംബേദ്ക്കര്‍ കടാങ്കോട് ഒന്നാം സ്ഥാനവും പ്രിയദര്‍ശിനി മാങ്ങാട് രണ്ടാം സ്ഥാനവും ബ്രദേര്‍സ് പനങ്ങോട് മൂന്നാം സ്ഥാനവും എഫ്.സി. […]

കാസര്‍കോട്: ജില്ലയിലെ ദളിത് യുവാക്കളുടെ കായിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ദളിത് ലീഗ് ജില്ലാകമ്മിറ്റി തളങ്കരഗവ. മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ അയ്യങ്കാളി മെമ്മോറിയല്‍ ജില്ലാതല ഫുട്‌ബോള്‍ സെവന്‍സ് ടൂര്‍ണ്ണമെന്റിന്റെ സമാപന സമ്മേളനം മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഐ.എം. വിജയന്‍ ഉല്‍ഘാടനം ചെയ്തു. ഫൈനല്‍ മത്സരത്തില്‍ കളക്കാരുമായി പരിചയപ്പെട്ടു. ഫൈനല്‍ മല്‍സരം ഗോള്‍ നിലസമനിലയായതിനാല്‍ ട്രൈബേക്കറിലൂടെയാണ് വിജയികളെകണ്ടെത്തിയത്.
വാശിയേറിയമത്സരത്തില്‍ അംബേദ്ക്കര്‍ കടാങ്കോട് ഒന്നാം സ്ഥാനവും പ്രിയദര്‍ശിനി മാങ്ങാട് രണ്ടാം സ്ഥാനവും ബ്രദേര്‍സ് പനങ്ങോട് മൂന്നാം സ്ഥാനവും എഫ്.സി. പരപ്പനാലാം സ്ഥാനവും കരസ്ഥമാക്കി.
ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി അംബേദ്കര്‍ കാടാങ്കോടിന്റെ സച്ചിന്‍ സുകുമാരനും മികച്ച ഗോള്‍കീപ്പറായി പ്രിയദര്‍ശിനി മാങ്ങാടിന്റെ രാഹുലിനെയും ബെസ്റ്റ് ഡിഫന്ററായി സുജിത്തിനെയും തിരഞ്ഞെടുത്തു.
ഒന്നാം സ്ഥാനക്കാര്‍ക്ക് 33,333 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 22,222 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 7001 രൂപയും നാലാം സ്ഥാനക്കാര്‍ക്ക് 4001 രൂപയും ട്രോഫിയും സമ്മാനമായി നല്‍കി.
മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി. ചെര്‍ക്കള സ്വാഗതം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് രാജു കൃഷ്ണന്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷറഫ് എടനീര്‍, മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് കെ.എം. ബഷീര്‍ തൊട്ടാന്‍, ജില്ലാ പഞ്ചായത്ത് അംഗം പി.ബി. ഷെഫീഷ്, ജനറല്‍ സെക്രട്ടറി കലാഭവന്‍ രാജു, ടി.എ. ഷാഫി, ഖാദര്‍ ബദരിയ, കെ.എം. അബ്ദുല്‍ റഹ്‌മാന്‍, ടി.എ. മുഹമ്മദ് കുഞ്ഞി, സിദ്ദീഖ് ചക്കര, സഹീര്‍ ആസിഫ്, എം.എസ്. സക്കരിയ്യ, ഇഖ്ബാല്‍ ബാങ്കോട്, ജയന്‍ ചട്ടഞ്ചാല്‍, ഗഫൂര്‍ തളങ്കര, ഹസ്സന്‍ പതിക്കുന്നില്‍, നൗഫല്‍ തായല്‍ സംബന്ധിച്ചു.

Related Articles
Next Story
Share it