കെ.എം.സി.സി ഇംപാക്ട് @ 2020 സൂം ക്ലൗഡ് ഓണ്‍ലൈന്‍ ലീഡര്‍ഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു

ദുബായ്: ധാര്‍മ്മികതയിലൂന്നിയ നേതൃത്വത്തിനു മാത്രമേ സമൂഹത്തെ നന്മയിലേക്ക് നയിക്കാന്‍ സാധിക്കുകയുള്ളുവെന്ന് യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയര്‍മാനും ചന്ദ്രിക ഡയറക്ടറുമായ ഡോ. പി.എ ഇബ്രാഹിം ഹാജി അഭിപ്രായപ്പെട്ടു. ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി നേതൃത്വ പരിശീലനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇംപാക്ട് @ 2020 സൂം ക്ലൗഡ് ഓണ്‍ലൈന്‍ ലീഡര്‍ഷിപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തര്‍ദേശീയ പരീശീലകന്‍ ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍ ക്യാമ്പിനു നേതൃത്വം നല്‍കി. മനുഷ്യ ഹൃദയത്തില്‍ ജീവിക്കുന്നവരാണ് യഥാര്‍ത്ഥ […]

ദുബായ്: ധാര്‍മ്മികതയിലൂന്നിയ നേതൃത്വത്തിനു മാത്രമേ സമൂഹത്തെ നന്മയിലേക്ക് നയിക്കാന്‍ സാധിക്കുകയുള്ളുവെന്ന് യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയര്‍മാനും ചന്ദ്രിക ഡയറക്ടറുമായ ഡോ. പി.എ ഇബ്രാഹിം ഹാജി അഭിപ്രായപ്പെട്ടു. ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി നേതൃത്വ പരിശീലനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇംപാക്ട് @ 2020 സൂം ക്ലൗഡ് ഓണ്‍ലൈന്‍ ലീഡര്‍ഷിപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്തര്‍ദേശീയ പരീശീലകന്‍ ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍ ക്യാമ്പിനു നേതൃത്വം നല്‍കി. മനുഷ്യ ഹൃദയത്തില്‍ ജീവിക്കുന്നവരാണ് യഥാര്‍ത്ഥ നേതാവെന്ന് ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍ പറഞ്ഞു. സമീപിക്കാന്‍ സാധിക്കുന്നവരും എല്ലായിപ്പോഴും ലഭ്യമാകുന്നവരുമായിരിക്കണം നല്ലൊരു നേതാവ്. കാഴ്ചപ്പാടുണ്ടായിരിക്കുമ്പോഴാണു നേതൃത്വം കൊണ്ട് ആ സംഘടനക്കും സമൂഹത്തിനും ഗുണം ലഭിക്കുന്നതെന്നും വ്യക്തമായ കാഴ്ചപ്പാടില്ലാത്തവരുടെ കൈകളില്‍ നേതൃസ്ഥാനം എത്തിക്കഴിഞ്ഞാല്‍ അത് സംഘടനക്കും സമൂഹത്തിനും ദോഷകരമായിട്ടായിരിക്കും ബാധിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നല്ലൊരു നേതാവ് എപ്പോഴും നല്ലൊരു പ്രവര്‍ത്തകനായിരിക്കും. നല്ല നേതൃത്വത്തിലൂടെ നല്ല സമൂഹം വളര്‍ന്നു വരും. ധാര്‍മ്മികതയിലൂന്നിയ പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഏതൊരു നേതാവിനും ജനഹൃദയത്തില്‍ ജീവിക്കുവാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമൂഹത്തിനു ഗുണകരമാകുന്ന രീതിയില്‍ പ്രവര്‍ത്തകന്മാരെ വളര്‍ത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായി നേതൃത്വപരീശിന പരിപാടികള്‍ സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം മാതൃകാപരവും അഭിനന്ദനകരവുമാണെന്ന് ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍ അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡണ്ട്് അബ്ദുള്ള ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. യു.എ.ഇ കെ.എം.സി.സി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര, യു.എ.ഇ. കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്കര, ദുബായ് കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍, ആക്ടിംഗ് ജനറല്‍ സെക്രട്ടറിമാരായ ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കര്‍, വൈസ് പ്രസിഡണ്ട് ഹനീഫ് ചെര്‍ക്കള, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, ഖത്തര്‍ കെ.എം.സി.സി മുന്‍ പ്രസിഡണ്ട് എം.പി. ഷാഫി ഹാജി, ഹസൈനാര്‍ തോട്ടുംഭാഗം ഹനീഫ് കല്‍മട്ട എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായ റാഫി പള്ളിപ്പുറം, അഫ്‌സല്‍ മെട്ടമ്മല്‍, മഹമൂദ് ഹാജി പൈവളിക, റഷീദ് ഹാജി കല്ലിങ്കാല്‍, സി.എച്ച്. നൂറുദീന്‍, സലിം ചേരങ്കൈ, യൂസഫ് മുക്കൂട്, അഹമ്മദ് ഇ.ബി, അഡ്വ.ഇബ്രാഹിം ഖലീല്‍ ഫൈസല്‍ മുഹ്‌സിന്‍, ഹസൈനാര്‍ ബീജന്തടുക്ക, അബ്ദുല്‍ റഹ്മാന്‍ ബീച്ചാരക്കടവ്, അബ്ബാസ് കെ.പി. കളനാട്, അഷ്‌റഫ് പാവൂര്‍, സലാം തട്ടാഞ്ചേരി, മുഹമ്മദ് കുഞ്ഞി എം.സി, ഹാഷിം പടിഞ്ഞാര്‍, ശരീഫ് പൈക്ക തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലാ വൈസ് പ്രസിഡണ്ട് മഹ്മൂദ് ഹാജി പൈവളികെ പ്രാര്‍ത്ഥന നടത്തി. ജില്ലാ ട്രഷറര്‍ ഹനീഫ് ടി.ആര്‍. നന്ദി പറഞ്ഞു.

Related Articles
Next Story
Share it