കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന് 2020-21 വര്‍ഷത്തെ അംബയേര്സ്, സ്കോറേര്സ് ക്ലിനിക്ക് മാന്യ കെ.സി.എ. ക്ലബ് ഹൗസില്‍ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് എന്‍.എ. അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.എച്ച് മുഹമ്മദ് നൗഫല്‍ അധ്യക്ഷത വഹിച്ചു. കെ.സി.എ. മെമ്പര്‍ ടി.എം. ഇഖ്ബാല്‍, ജില്ലാ ട്രഷറര്‍ കെ.ടി നിയാസ്, വൈസ് പ്രസിഡണ്ടുമാരായ സലാം ചെര്‍ക്കള, മുഹമ്മദ് ജാനിഷ് ടി.എ, വിനോദ് കുമാര്‍, എക്സിക്യൂട്ടീവ് മെമ്പര്‍ അസീസ് പെരുമ്പള, അംബയേര്സ് കമ്മിറ്റി ചെയര്മാന് ഖലീല്‍ സിലോണ്‍ എന്നിവര്‍ സംസാരിച്ചു.
ബി.സി.സി.ഐ. ലവല്‍-എ അംബയര്‍ മധുസൂദനന് രണ്ട് ദിവസങ്ങളിലായി നടന്ന ക്ലിനിക്കിന് നേതൃത്വം നല്കി.