നെല്ലിക്കുന്ന് സ്‌കൂളില്‍ ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂളില്‍ ലഹരി വിരുദ്ധ കൂട്ടായ്മ യോദ്ധാവ് പരിപാടി സംഘടിപ്പിച്ചു. ജനമൈത്രി പൊലീസും നെല്ലിക്കുന്ന് ലഹരി വിരുദ്ധ കൂട്ടായ്മയുടെയും നേതൃത്വത്തില്‍ നടന്ന പരിപാടി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ.വി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് ചീഫ് ഡോ.വൈഭവ് സക്‌സേന ഐ.പി.എസ് മുഖ്യാതിഥിയായിരുന്നു. ജെ.സി.എ അന്താരാഷ്ട്ര പരിശീലകന്‍ വേണു വിഷയാവതരണം നടത്തി. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. രജനി, നഗരസഭ കൗണ്‍സിലര്‍മാരായ കെ. അബ്ദുല്‍ റഹ്മാന്‍, കെ. […]

കാസര്‍കോട്: നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂളില്‍ ലഹരി വിരുദ്ധ കൂട്ടായ്മ യോദ്ധാവ് പരിപാടി സംഘടിപ്പിച്ചു. ജനമൈത്രി പൊലീസും നെല്ലിക്കുന്ന് ലഹരി വിരുദ്ധ കൂട്ടായ്മയുടെയും നേതൃത്വത്തില്‍ നടന്ന പരിപാടി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ.വി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് ചീഫ് ഡോ.വൈഭവ് സക്‌സേന ഐ.പി.എസ് മുഖ്യാതിഥിയായിരുന്നു. ജെ.സി.എ അന്താരാഷ്ട്ര പരിശീലകന്‍ വേണു വിഷയാവതരണം നടത്തി. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. രജനി, നഗരസഭ കൗണ്‍സിലര്‍മാരായ കെ. അബ്ദുല്‍ റഹ്മാന്‍, കെ. അജിത്ത് കുമാരന്‍, കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രം പ്രസിഡണ്ട് കെ. മാധവന്‍, ചീരുംബ ഭഗവതി ഭജന മന്ദിരം രക്ഷധികാരി സി. രാമകൃഷ്ണന്‍, എന്‍.എ. ഹമീദ്, എ.യു.എ.യു.പി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡണ്ട് എന്‍.എം. സുബൈര്‍, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ എ.കെ. മുഹമ്മദ് കുട്ടി, പി.ടി.എ പ്രസിഡണ്ട് സി.എം. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംബഡിച്ചു. സി.ഐ പി. അജിത്ത് കുമാര്‍ സ്വാഗതവും നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം നന്ദിയും പറഞ്ഞു. തുടര്‍ന്ന് നെല്ലിക്കുന്ന് എ. യു.എ.യു.പി സ്‌കൂള്‍ കുട്ടികളുടെ കൂട്ടയോട്ടം, സംഗീത ശില്‍പം പരിപാടിയും അരങ്ങേറി.

Related Articles
Next Story
Share it