മൊഗ്രാല്‍ പുത്തൂരില്‍ നിറഞ്ഞ സദസ്സില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണം

മൊഗ്രാല്‍ പുത്തൂര്‍: നിറഞ്ഞ സദസ്സിന് മുന്നില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തും കാസര്‍കോട് ജനമൈത്രി പൊലീസും സംഘടിപ്പിച്ച ലഹരിവിരുദ്ധ സദസ്സ് ശ്രദ്ധേയമായി.കല്ലങ്കൈ സല്‍വ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നൂറ്കണക്കിന് രക്ഷിതാക്കളും യുവാക്കളും സംബന്ധിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സമീറ ഫൈസല്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് സബ്ഡിവിഷന്‍ അസി. പൊലീസ് സുപ്രണ്ട് മുഹമ്മദ് നദീമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സി.ഐ അജിത്കുമാര്‍, എക്‌സ്സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.കെ.വി സുരേഷ് തുടങ്ങിയവര്‍ ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍, പഞ്ചായത്ത് […]

മൊഗ്രാല്‍ പുത്തൂര്‍: നിറഞ്ഞ സദസ്സിന് മുന്നില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തും കാസര്‍കോട് ജനമൈത്രി പൊലീസും സംഘടിപ്പിച്ച ലഹരിവിരുദ്ധ സദസ്സ് ശ്രദ്ധേയമായി.
കല്ലങ്കൈ സല്‍വ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നൂറ്കണക്കിന് രക്ഷിതാക്കളും യുവാക്കളും സംബന്ധിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സമീറ ഫൈസല്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് സബ്ഡിവിഷന്‍ അസി. പൊലീസ് സുപ്രണ്ട് മുഹമ്മദ് നദീമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സി.ഐ അജിത്കുമാര്‍, എക്‌സ്സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.കെ.വി സുരേഷ് തുടങ്ങിയവര്‍ ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കദീജ കാദര്‍, നിസാര്‍ കുളങ്കര, പ്രമീള ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജമീല സിദ്ധീഖ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സീനത്ത് നസീര്‍, സുകുമാരന്‍ കുതിരപ്പാടി, പഞ്ചായത്തംഗങ്ങളായ റാഫി എരിയാല്‍, നൗഫല്‍ പുത്തൂര്‍, സമ്പത്ത് കുമാര്‍, ഗിരീഷ് മജല്‍, സുലോചന, പുഷ്പ, ജുബൈരിയ, ഷമീമ സാദിഖ്, മല്ലിക മുന്‍ പ്രസിഡണ്ടുമാരായ എ.എ ജലീല്‍, നജ്മ കാദര്‍, ജനമൈത്രി പൊലീസുകാരായ സന്തോഷ്, കൃപേഷ്, മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് മാഹിന്‍ കുന്നില്‍, നബീസ കമ്പാര്‍, യൂത്ത് കോര്‍ഡിനേറ്റര്‍ എം.എ നജീബ്, സംബന്ധിച്ച
മെഡിക്കല്‍ എന്‍ട്രന്‍സ് റാങ്ക് ജേതാവ് ഷീബ ആയിഷ കുളങ്കരയെയും രോമാഞ്ചം സിനിമയില്‍ അഭിനയിച്ച അഫ്‌സല്‍ പി.എച്ചിനെയും അനുമോദിച്ചു.
ഷംസു ബ്ലാര്‍ക്കോടിന്റെ നേതൃത്വത്തില്‍ കലാ സായാഹ്നവും ആര്‍.കെ കവ്വായിയുടെ മാജിക് ഷോയും ഉണ്ടായി.

Related Articles
Next Story
Share it