യു.എ.ഇയിലെ എം.ഡി.ഐ.എ-ഇമാമ കമ്മിറ്റികളുടെ സംഗമം സംഘടിപ്പിച്ചു

ദുബായ്: യു.എ.ഇയിലെ മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി കമ്മിറ്റിയും ഇമാമയും സംയോജിച്ച് കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡണ്ടും അക്കാദമി ചെയര്‍മാനുമായ യഹ്‌യ തളങ്കര പറഞ്ഞു. ഇരു കമ്മിറ്റികളുടെയും സംയുക്ത സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമിയിലെ പഠന-ഭൗതിക സൗകര്യത്തിന് പുതിയ ബ്ലോക്ക് ഇമാമ യു.എ.ഇ കമ്മിറ്റിയുടെയും പി.ടി.എയുടെയും സഹകരണത്തോടെ നിര്‍മ്മിക്കുന്ന കാര്യം സജീവമായി ആലോചിക്കും. കേരളേതര സംസ്ഥാനങ്ങളിലെ പ്രബോധന ദൗത്യമായ മാലിക് ദീനാര്‍ വില്ലേജ് എംപവര്‍മെന്റ് […]

ദുബായ്: യു.എ.ഇയിലെ മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി കമ്മിറ്റിയും ഇമാമയും സംയോജിച്ച് കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡണ്ടും അക്കാദമി ചെയര്‍മാനുമായ യഹ്‌യ തളങ്കര പറഞ്ഞു. ഇരു കമ്മിറ്റികളുടെയും സംയുക്ത സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്കാദമിയിലെ പഠന-ഭൗതിക സൗകര്യത്തിന് പുതിയ ബ്ലോക്ക് ഇമാമ യു.എ.ഇ കമ്മിറ്റിയുടെയും പി.ടി.എയുടെയും സഹകരണത്തോടെ നിര്‍മ്മിക്കുന്ന കാര്യം സജീവമായി ആലോചിക്കും. കേരളേതര സംസ്ഥാനങ്ങളിലെ പ്രബോധന ദൗത്യമായ മാലിക് ദീനാര്‍ വില്ലേജ് എംപവര്‍മെന്റ് പ്രൊജക്ടിന് കീഴിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കും. യു.എ.ഇ കേന്ദ്രീകരിച്ചും പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്നും യഹ്‌യ തളങ്കര പറഞ്ഞു.
അക്കാദമി ദുബായ് കമ്മിറ്റി പ്രസിഡണ്ട് അസ്ലം പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ മുഖ്യാതിഥിയായിരുന്നു. യു.എ.ഇലെത്തിയ ഇമാമ ജന.സെക്രട്ടറി സ്വാദിഖ് ഹുദവി ആലംപാടിക്കുള്ള ഉപഹാരം അസ്ലം പടിഞ്ഞാര്‍ നല്‍കി. ശരീഫ് കോളിയാട്, മന്‍സൂര്‍ ഹുദവി തുടങ്ങി അക്കാദമി കമ്മിറ്റിയുടെയും ഇമാമയുടെയും അമ്പതിലധികം പ്രതിനിധികള്‍ സംബന്ധിച്ചു. യു.എ.ഇ ഇമാമ ജന.സെക്രട്ടറി സ്വലാഹ് ഹുദവി ബോവിക്കാനം സ്വാഗതവും അക്കാദമി കമ്മിറ്റി ജന.സെക്രട്ടറി അസ്ലം പള്ളിക്കാല്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it