എന്റെ ജില്ല ആപ് പ്രചാരണത്തിന് സൈക്കിള്‍ റാലി സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ഭരണനിര്‍വ്വഹണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ പുറത്തിറക്കിയ എന്റെ ജില്ലാ മൊബൈല്‍ അപ്പിന്റെ പ്രചാരണാര്‍ത്ഥം ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പെഡല്ലാസിന്റെയും നേതൃത്വത്തില്‍ മന്‍സൂര്‍ ഹോസിപ്പിറ്റല്‍ കാഞ്ഞങ്ങാടുമായി സഹകരിച്ച് കാഞ്ഞങ്ങാട്ട് സൈക്കിള്‍ റാലി സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് സബ് കലക്ടര്‍ മേഘശ്രീ ഡി.ആര്‍ അധ്യക്ഷത വഹിച്ചു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ സൈക്കിള്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സതീശന്‍ മടിക്കൈ സ്വാഗതവും കാസര്‍കോട് പെഡല്ലാസ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് ബാബു മയൂരി നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് ടൗണ്‍, […]

കാഞ്ഞങ്ങാട്: ഭരണനിര്‍വ്വഹണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ പുറത്തിറക്കിയ എന്റെ ജില്ലാ മൊബൈല്‍ അപ്പിന്റെ പ്രചാരണാര്‍ത്ഥം ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പെഡല്ലാസിന്റെയും നേതൃത്വത്തില്‍ മന്‍സൂര്‍ ഹോസിപ്പിറ്റല്‍ കാഞ്ഞങ്ങാടുമായി സഹകരിച്ച് കാഞ്ഞങ്ങാട്ട് സൈക്കിള്‍ റാലി സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് സബ് കലക്ടര്‍ മേഘശ്രീ ഡി.ആര്‍ അധ്യക്ഷത വഹിച്ചു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ സൈക്കിള്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സതീശന്‍ മടിക്കൈ സ്വാഗതവും കാസര്‍കോട് പെഡല്ലാസ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് ബാബു മയൂരി നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് ടൗണ്‍, മന്‍സൂര്‍ ഹോസ്പ്പിറ്റല്‍, മാണിക്കോത്ത്, ചിത്താരി, മടിയന്‍ ജംഗ്ഷന്‍, വെള്ളിക്കോത്ത്, മൂലക്കണ്ടം, മാവുങ്കാല്‍, ജില്ലാആസ്പത്രി, ആറങ്ങാടി, പുതിയ ബസ്സ്റ്റാന്റഡ് വഴി കാഞ്ഞങ്ങാട് ആര്‍ഡിഒ ഓഫീസ് പരിസരത്ത് സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. നന്മ മരം പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തവര്‍ക്ക് ലഘുഭക്ഷണം വിതരണം ചെയ്തു.

Related Articles
Next Story
Share it