ചായമന്‍സ
'ചായമന്‍സ മഹാമാരിതന്‍ സന്ത്രാസത്തില്‍ പിരിമുറുക്കവും ഒറ്റപ്പെടലും ഉദ്വേഗജനകമീക്കാലവും നാളെ എന്തെന്ന സന്ദിഗ്ധത ഒരല്‍പം സാന്ത്വനത്തിനായ് നമ്രശിരസ്‌ക്കനാമീ പ്രയാണി കാവലായ് കരുതലായ് നടുന്നു ചായമന്‍സയാം സസ്യഖണ്ഡവും' രണ്ട് മാസങ്ങള്‍ക്ക് മുമ്പ് എറണാകുളം കുഴുപ്പിള്ളിയിലുള്ള വീട്ടില്‍ വെച്ച് അയല്‍വീട്ടില്‍ പോയി ഭാര്യ തിരികെ വരുമ്പോള്‍ ഒരു സഞ്ചി നിറയെ പച്ചിലകളോടുകൂടിയ കുറേ സസ്യത്തണ്ടുകള്‍ കൊണ്ടുവന്നു. എന്താണെന്ന് ചോദിച്ചപ്പോള്‍ ഉത്തരം-ചായമന്‍സ. ഒരു പ്രത്യേകതരം ചീര. ഞാന്‍ ആദ്യമായി കാണുന്നു. ചായമന്‍സ എന്ന പേരുകേള്‍ക്കുന്നതും ആദ്യം തന്നെ. ഇലകള്‍ കാണുമ്പോള്‍ മരച്ചീനിയോടു സാമ്യം. […]
'ചായമന്‍സ മഹാമാരിതന്‍ സന്ത്രാസത്തില്‍ പിരിമുറുക്കവും ഒറ്റപ്പെടലും ഉദ്വേഗജനകമീക്കാലവും നാളെ എന്തെന്ന സന്ദിഗ്ധത ഒരല്‍പം സാന്ത്വനത്തിനായ് നമ്രശിരസ്‌ക്കനാമീ പ്രയാണി കാവലായ് കരുതലായ് നടുന്നു ചായമന്‍സയാം സസ്യഖണ്ഡവും' രണ്ട് മാസങ്ങള്‍ക്ക് മുമ്പ് എറണാകുളം കുഴുപ്പിള്ളിയിലുള്ള വീട്ടില്‍ വെച്ച് അയല്‍വീട്ടില്‍ പോയി ഭാര്യ തിരികെ വരുമ്പോള്‍ ഒരു സഞ്ചി നിറയെ പച്ചിലകളോടുകൂടിയ കുറേ സസ്യത്തണ്ടുകള്‍ കൊണ്ടുവന്നു. എന്താണെന്ന് ചോദിച്ചപ്പോള്‍ ഉത്തരം-ചായമന്‍സ. ഒരു പ്രത്യേകതരം ചീര. ഞാന്‍ ആദ്യമായി കാണുന്നു. ചായമന്‍സ എന്ന പേരുകേള്‍ക്കുന്നതും ആദ്യം തന്നെ. ഇലകള്‍ കാണുമ്പോള്‍ മരച്ചീനിയോടു സാമ്യം. […]
'ചായമന്‍സ
മഹാമാരിതന്‍ സന്ത്രാസത്തില്‍
പിരിമുറുക്കവും ഒറ്റപ്പെടലും
ഉദ്വേഗജനകമീക്കാലവും
നാളെ എന്തെന്ന സന്ദിഗ്ധത
ഒരല്‍പം സാന്ത്വനത്തിനായ്
നമ്രശിരസ്‌ക്കനാമീ പ്രയാണി
കാവലായ് കരുതലായ് നടുന്നു
ചായമന്‍സയാം സസ്യഖണ്ഡവും'
രണ്ട് മാസങ്ങള്‍ക്ക് മുമ്പ് എറണാകുളം കുഴുപ്പിള്ളിയിലുള്ള വീട്ടില്‍ വെച്ച് അയല്‍വീട്ടില്‍ പോയി ഭാര്യ തിരികെ വരുമ്പോള്‍ ഒരു സഞ്ചി നിറയെ പച്ചിലകളോടുകൂടിയ കുറേ സസ്യത്തണ്ടുകള്‍ കൊണ്ടുവന്നു. എന്താണെന്ന് ചോദിച്ചപ്പോള്‍ ഉത്തരം-ചായമന്‍സ. ഒരു പ്രത്യേകതരം ചീര. ഞാന്‍ ആദ്യമായി കാണുന്നു. ചായമന്‍സ എന്ന പേരുകേള്‍ക്കുന്നതും ആദ്യം തന്നെ. ഇലകള്‍ കാണുമ്പോള്‍ മരച്ചീനിയോടു സാമ്യം. ഇലകള്‍ കൊണ്ട് തോരന്‍ വെക്കാമെന്ന അറിവിന്റെ അടിസ്ഥാനത്തില്‍ ഉച്ചക്ക് ഊണിന് തോരന്‍ വെക്കാന്‍ തീരുമാനിച്ചു. ഉച്ചയൂണിന് തോരന്‍ കൂട്ടിയപ്പോള്‍ നല്ല രുചി. സത്യത്തില്‍ ഇല കണ്ടപ്പോള്‍ ഒട്ടും തന്നെ ഈ രുചി പ്രതീക്ഷിച്ചില്ല. തണ്ടുകള്‍ അന്ന് തന്നെ വീട്ടിടത്തില്‍ നടുകയും ചെയ്തു. പിന്നീട് കാസര്‍കോട് വരുമ്പോള്‍ ഒരു തണ്ട് കളനാട്ടുള്ള വീട്ടു പറമ്പില്‍ നട്ടു. നിരവധി ചീരകളുടെ കൂട്ടത്തില്‍ മറ്റൊന്നുകൂടി.
ഏതായാലും ചായമന്‍സയെക്കുറിച്ച് കൂടുതല്‍ പഠിക്കുവാനും അത് സംബന്ധിച്ച് ചെറിയ ഒരു ലേഖനം തയ്യാറാക്കണമെന്നും ഞാന്‍ തീരുമാനിച്ചു. കളനാട് കൊണ്ടുവന്ന് നട്ട ചായമന്‍യുടെ ചിത്രമടക്കം വെച്ച് ഈ സസ്യത്തെക്കുറിച്ചുള്ള അറിവ് പങ്കുവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഞാന്‍ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും സന്ദേശങ്ങള്‍ അയച്ചു. വളരെ പെട്ടന്ന് തന്നെ വിലപ്പെട്ട നിരവധി അനുഭവങ്ങളും അറിവും ലഭ്യമാകുകയും ചെയ്തു. എന്റെ പ്രിയ സുഹൃത്തും റിട്ട. ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായ വി. രാധാകൃഷ്ണന്‍ തന്റെ തിരുവനന്തപുരത്തുള്ള പുരയിടത്തില്‍ തഴച്ച് വളര്‍ന്നു നില്‍ക്കുന്ന ചായമന്‍സയുടെ ചിത്രം വാട്‌സ്ആപ്പില്‍ അയച്ചുതന്നു. ഒരു ഇലക്കറിയെന്നനിലയില്‍ ചായമന്‍സ വളരെ ഉപകാരിയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. അതു പോലെ കാസര്‍കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനായിരുന്ന സുനില്‍ മാഷ് കൊല്ലത്തുള്ള തന്റെ വീട്ടിടത്തില്‍ വളര്‍ന്നു നില്‍ക്കുന്ന ചായ്മന്‍സയുടെ ചിത്രം വാട്‌സ്ആപ്പിലൂടെ അയച്ചുതരികയും ചെയ്തു. സുജിതടീച്ചര്‍ കൂഡ്‌ലുവിലുള്ള തന്റെ വീട്ടില്‍ ഈ ചീരയുണ്ടെന്നും എറണാകുളത്ത് നിന്ന് കൊണ്ടു വന്നു നട്ടതാണെന്നും അറിയിച്ചു. അധ്യാപകനും കവിയും കൃഷിക്കാരനുമായ പി.ഇ.എ റഹ്‌മാന്‍ മാഷ് ചായമന്‍സ ചീര തന്റെ തോട്ടത്തില്‍ ഉണ്ടെന്നും ആവശ്യക്കാര്‍ക്ക് നടുന്നതിന് എത്തിച്ചു തരാമെന്നും ഉറപ്പ് നല്‍കി. പ്രൊഫ. എം.എ റഹ്‌മാന്‍, പി.ടി ഉഷ ടീച്ചര്‍, ടി. കബീര്‍മാഷ്, പ്രൊഫ. സി കണ്ണന്‍ എന്നിവര്‍ ചായമന്‍സയുടെ തണ്ട് നടുന്നതിന് വേണ്ടി തങ്ങള്‍ക്കും തരണമെന്നുള്ള ആവശ്യം ഉന്നയിക്കുകയും ചെയ്തു. ഇതനുസരിച്ച് പി.ഇ.എ റഹ്‌മാന്‍ മാഷ് കുറച്ച് തണ്ടുകള്‍ നടുന്നതിലേക്ക് എത്തിക്കുകയും അന്ന് വീട്ടില്‍ വന്ന സി. ഹരിദാസന്‍ മാഷ്, മേരി മാര്‍ഗരേറ്റ് ടീച്ചര്‍ എന്നിവര്‍ക്ക് ഇതിന്റെ തണ്ട് ഞാന്‍ കൊടുക്കുകയും ബാക്കി തണ്ടുകള്‍ വീട്ടിടത്തില്‍ നടുകയും ചെയ്തു. വളര്‍ന്നു കഴിയുമ്പോള്‍ പരമാവധി വീടുകളിലേക്ക് ചായമന്‍സ വിതരണം നടത്തണം എന്ന ആഗ്രഹമുണ്ട്. കാരണം അത്രയേറെ ഗുണപ്രദമാണ് ഈ ചീര.
ഗൂഗിളില്‍ നിന്നും മറ്റ് സുഹൃത്തുക്കളില്‍ നിന്നും കിട്ടിയ അറിവുകളുടെ അടിസ്ഥാനത്തില്‍ ഈ ചീര വലിയ തോതില്‍ നട്ടുവളര്‍ത്തുന്നതിന്റെ ആവശ്യകത എനിക്ക് ബോധ്യമാകുകയും ചെയ്തിട്ടുണ്ട്.
ബഹുവര്‍ഷിയായ, പെട്ടന്നുവളരുന്ന ഒരു സസ്യമാണ് ചായമന്‍സ അഥവാ മരച്ചീര. ശാസ്ത്രീയ നാമം (cnidos colus acontifolius). മെക്‌സിക്കോ ദേശവാസിയാണ് ഈ ചീര. മാംസളമായ തണ്ട് മുറിച്ചാല്‍ പാലു പോലുള്ള ഒരു ദ്രാവകം വരാറുണ്ട്. വളരെ ഉയരത്തില്‍ വളരുന്ന ഈ സസ്യത്തിന്റെ ഇലകള്‍ ശേഖരിക്കുന്നതിന് വേണ്ടി ആറടി ഉയരത്തില്‍ മുറിച്ചു നിര്‍ത്തുന്നു. മെക്‌സിക്കോവിലും ഇതര മധ്യ അമേരിക്കന്‍ രാജ്യങ്ങളിലും ധാരാളമായി ഉപയോഗിച്ചുവരുന്ന ചീരയാണിത്. യൂഫോര്‍ബിയോസ് കുടുംബത്തിലെ മറ്റു പല അംഗങ്ങളെപ്പോലെ ഇലകളില്‍ വിഷാംശമായ സയനൈഡ് ഉള്ളതിനാല്‍ പാകം ചെയ്തു മാത്രമേ കഴിക്കാനാവു, എന്നാല്‍ 15 മിനിറ്റ് വരെ സമയമെടുത്ത് പാകം ചെയ്തു കഴിഞ്ഞാല്‍ പിന്നെ യാതൊരു പ്രശ്‌നവുമില്ല.
മറ്റു പല ചീരകളില്‍ നിന്നും വ്യത്യസ്തമായി കീടശല്യമില്ലാത്ത ഒരു ഇലയാണ് ഇതിന്റേത്. വലിയ വരള്‍ച്ചയേയും മഴയേയും അതിജീവിക്കാനുള്ള കഴിവ് ഈ സസ്യത്തിനുണ്ട്. കമ്പുകള്‍ മുറിച്ചാണ് ഈ ചിര നടുന്നത് എന്ന പ്രത്യേകതയുണ്ട്. തുടക്കത്തില്‍ വളരെ പതുക്കെയാണ് ഇത് വളരുന്നത്. എന്നാല്‍ പിന്നീട് വളര്‍ച്ച വളരെ ഗംഭീരമായി തുടരുന്നു.
മറ്റേത് ഇലക്കറിയേക്കാളും പോഷകങ്ങള്‍ ചായമന്‍സയിലുണ്ട്. ദേശാഭിമാനിയില്‍ ജോലി ചെയ്യുന്ന സതീഷ് ഗോപി ഇതിന്റെ ഇല ഉണക്കിപ്പൊടിച്ച് ഉപയോഗിക്കാമെന്ന് അഭിപ്രായപ്പെടുന്നു. മായന്‍ ചീര എന്നും ഇതിന് പേരുണ്ട്. അമേരിക്കയില്‍ നിലനിന്നിരുന്ന മായന്‍ സംസ്‌കാരവുമായി ഇതിനും ബന്ധമുണ്ടെന്ന് തോന്നുന്നു.
കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കള്‍ ചായമന്‍സയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തയോട്ടം വര്‍ധിപ്പിക്കുന്നതിന് ഇതിന്റെ ഇല സഹായകമാകുമെന്നും വെരിക്കോസ് വെയിന്‍ അടക്കമുള്ള രോഗത്തിന് ശമനമുണ്ടാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ന്യൂഡില്‍സിന്റെ കൂടെയിട്ട് പാകം ചെയ്തിട്ട് ഈ ചീര കുട്ടികള്‍ക്ക് നല്‍കാമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. അതുപോലെ മുട്ടറോസ്റ്റ് ഉണ്ടാക്കുമ്പോഴും കൂട്ടികള്‍ക്ക് ചേര്‍ത്തുനല്‍കാം. പക്ഷെ അപ്പോഴെല്ലാം ഇലകള്‍ മുന്‍കൂട്ടി തിളച്ച വെള്ളത്തില്‍ 15 മിനിട്ട് വെക്കുകയാണ് ചെയ്യേണ്ടത്. ഗര്‍ഭിണികള്‍ക്കും പ്രമേഹ രോഗികള്‍ക്കും ചായമന്‍സ ഇലക്കറികള്‍ ഉപയോഗിക്കുന്നത് പ്രത്യേകിച്ച് തോരന്‍ വെച്ച് കഴിക്കുന്നത് ഗുണപ്രദമെന്ന് ഒരു ഡോക്ടര്‍ എഴുതിയത് ഞാന്‍ ഓര്‍ക്കുന്നു. ചുരുക്കത്തില്‍ നമ്മുടെ വീടുകളില്‍ ചായമന്‍സ വളര്‍ത്തുന്നത് നിത്യജീവിതത്തില്‍ വളരെ പ്രയോജനം ലഭിക്കും തീര്‍ച്ച തന്നെ.