ജില്ലയില്‍ പൊതു പരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ജില്ലാ കലക്ടറുടെ ഉത്തരവ് റദ്ദ് ചെയ്തു

കാസര്‍കോട്: ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ജില്ലാ കലക്ടറുടെ ഉത്തരവ് റദ്ദ് ചെയ്തു. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ വരുത്താനുള്ള തീരുമാന പ്രകാരമാണ് ഉത്തരവ് റദ്ദ് ചെയ്തതെന്നാണ് വിശദീകരണം. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം രൂക്ഷമായ സാഹചര്യത്തിലായിരുന്നു കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉത്തരവിറക്കി രണ്ട് മണിക്കൂറിനകമാണ് ഉത്തരവ് റദ്ദാക്കിയിരിക്കുന്നത്. ജില്ലയില്‍ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലായിരുന്നു പൊതു പരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ടിപിആര്‍ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. മുമ്പ് […]

കാസര്‍കോട്: ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ജില്ലാ കലക്ടറുടെ ഉത്തരവ് റദ്ദ് ചെയ്തു. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ വരുത്താനുള്ള തീരുമാന പ്രകാരമാണ് ഉത്തരവ് റദ്ദ് ചെയ്തതെന്നാണ് വിശദീകരണം. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം രൂക്ഷമായ സാഹചര്യത്തിലായിരുന്നു കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉത്തരവിറക്കി രണ്ട് മണിക്കൂറിനകമാണ് ഉത്തരവ് റദ്ദാക്കിയിരിക്കുന്നത്.

ജില്ലയില്‍ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലായിരുന്നു പൊതു പരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ടിപിആര്‍ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. മുമ്പ് തീരുമാനിച്ച പരിപാടികള്‍ നടക്കാനുണ്ടെങ്കില്‍ അത് മാറ്റിവെക്കാനും കലക്ടര്‍ നിര്‍ദേശിച്ചിരുന്നു.

നാളെ സി.പിഎം കാസര്‍കോട് ജില്ലാ സമ്മേളനം നടക്കാനിരിക്കെയായിരുന്നു കലക്ടര്‍ പൊതുപരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. പരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ സി.പിഎം ജില്ലാ സമ്മേളനം അനിശ്ചിതത്വത്തിലായിരുന്നു. വൈകുന്നേരം പുറത്തുവിട്ട ഉത്തരവ് രാത്രിയോടെ പിന്‍വലിക്കുകയായിരുന്നു.

Related Articles
Next Story
Share it