സി കെ ജാനുവിന് പണം നല്‍കിയെന്ന ആരോപണത്തില്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ ഉത്തരവ്

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടപ്പില്‍ മത്സരിക്കാന്‍ സി കെ ജാനുവിന് പണം നല്‍കിയെന്ന ആരോപണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കല്‍പ്പറ്റ കോടതി ഉത്തരവ്. എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സുല്‍ത്താന്‍ ബത്തേരി എസ്എച്ച്ഒക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി താമര ചിഹ്നത്തില്‍ മത്സരിക്കാന്‍ കെ സുരേന്ദ്രന്‍ സികെ ജാനുവിന് രണ്ട് ഘട്ടങ്ങളിലായി അമ്പത് ലക്ഷം രൂപ കോഴ നല്‍കിയെന്നായിരുന്നു പരാതി. ഐപിസി […]

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടപ്പില്‍ മത്സരിക്കാന്‍ സി കെ ജാനുവിന് പണം നല്‍കിയെന്ന ആരോപണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കല്‍പ്പറ്റ കോടതി ഉത്തരവ്. എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സുല്‍ത്താന്‍ ബത്തേരി എസ്എച്ച്ഒക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.

സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി താമര ചിഹ്നത്തില്‍ മത്സരിക്കാന്‍ കെ സുരേന്ദ്രന്‍ സികെ ജാനുവിന് രണ്ട് ഘട്ടങ്ങളിലായി അമ്പത് ലക്ഷം രൂപ കോഴ നല്‍കിയെന്നായിരുന്നു പരാതി. ഐപിസി 171 ഇ, 171 എഫ് വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് ഉത്തരവില്‍ പറയുന്നത്. ജാനുവിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ റെക്കോര്‍ഡുകള്‍ ജനാധിപത്യ രാഷ്ട്രീയ സമിതി നേതാവ് പ്രസീത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു. ഇതു ഏറെ വിവാദമായിരുന്നു. ബിജെപിക്കെതിരെ കുഴല്‍പ്പണക്കേസ് അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ വിവാദവും ഉടലെടുത്തത്.

പത്ത് ലക്ഷം രൂപ തിരുവനന്തപുരത്തെ ഹൊറൈസണ്‍ ഹോട്ടലില്‍ വച്ചും നാല്‍പ്പത് ലക്ഷം രൂപ സുല്‍ത്താന്‍ ബത്തേരിയില്‍ വച്ചും കൈമാറിയെന്നാണ് സാക്ഷികളുടെ വെളിപ്പെടുത്തല്‍. ഇത് കോടതിയില്‍ ഹാജരാക്കിയിരുന്നു.

Related Articles
Next Story
Share it