പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പാണക്കാട്ടെത്തി മുസ്‌ലിം ലീഗ് ദേശീയ, സംസ്ഥാന നേതാക്കളെ കണ്ടു

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പാണക്കാട്ടെത്തി മുസ്‌ലിം ലീഗ് നേതാക്കളെ കണ്ടു. ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്നും വളരെ നല്ല രീതിയിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനമെന്നും ഹൈദരലി തങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാവിലെ 11.35 ഓടെയാണ് അദ്ദേഹം പാണക്കാട്ടെത്തിയത്. ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, സാദിഖലി ശിഹാബ് തങ്ങള്‍, ബഷീറലി […]

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പാണക്കാട്ടെത്തി മുസ്‌ലിം ലീഗ് നേതാക്കളെ കണ്ടു. ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്നും വളരെ നല്ല രീതിയിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനമെന്നും ഹൈദരലി തങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രാവിലെ 11.35 ഓടെയാണ് അദ്ദേഹം പാണക്കാട്ടെത്തിയത്. ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, സാദിഖലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, എം.എല്‍.എമാരായ എ.പി. അനില്‍കുമാര്‍, പി. ഉബൈദുല്ലാഹ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it