സഭക്ക് പുറത്ത് പ്രതിപക്ഷത്തിന്റെ പ്രതീകാത്മക സഭ; അടിയന്തര പ്രമേയാവതരണം

തിരുവനന്തപുരം: ഡോളര്‍കടത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭക്ക് പുറത്ത് പ്രതീകാത്മക സഭ നടത്തി. നിയമസഭാ മന്ദിരത്തിന് മുന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലാണ് പ്രതീകാത്മക നിയമസഭ ചേരുകയും പ്രമേയാവതരണ നോട്ടീസ് അവതരിപ്പിക്കുകയും ചെയ്തത്. പി.ടി. തോമസാണ് സഭയ്ക്ക് പുറത്ത് പ്രമേയം അവതരിപ്പിച്ചത്. 'ഡോളര്‍ മുഖ്യന്‍' രാജിവയ്ക്കണമെന്ന് പ്രതിപക്ഷം സഭയ്ക്ക് പുറത്തും ആവശ്യപ്പെട്ടു. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാന്‍ പി.ടി. തോമസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പ്രതീകാത്മക […]

തിരുവനന്തപുരം: ഡോളര്‍കടത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭക്ക് പുറത്ത് പ്രതീകാത്മക സഭ നടത്തി. നിയമസഭാ മന്ദിരത്തിന് മുന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലാണ് പ്രതീകാത്മക നിയമസഭ ചേരുകയും പ്രമേയാവതരണ നോട്ടീസ് അവതരിപ്പിക്കുകയും ചെയ്തത്. പി.ടി. തോമസാണ് സഭയ്ക്ക് പുറത്ത് പ്രമേയം അവതരിപ്പിച്ചത്. 'ഡോളര്‍ മുഖ്യന്‍' രാജിവയ്ക്കണമെന്ന് പ്രതിപക്ഷം സഭയ്ക്ക് പുറത്തും ആവശ്യപ്പെട്ടു. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാന്‍ പി.ടി. തോമസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പ്രതീകാത്മക സഭ നടത്തിയത്.
കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ അനുമതി നല്‍കില്ലെന്നായിരുന്നു രാവിലെ നിയമസഭയില്‍ സ്പീക്കര്‍ പ്രതിപക്ഷത്തെ അറിയിച്ചത്. എന്നാല്‍ കോടതിയുടെ പരിഗണനയില്‍ ഉള്ള പല വിഷയങ്ങളിലും നേരത്തെ അടിയന്തിര പ്രമേയ നോട്ടീസ് അനുവദിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് എതിരായ മൊഴി നിര്‍ണ്ണായകമാണെന്നും ഇത് സഭയില്‍ അല്ലെങ്കില്‍ മറ്റെവിടെയാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും വി.ഡി. സതീശന്‍ ചോദിച്ചു. എന്നാല്‍ ചട്ട വിരുദ്ധമായ നോട്ടീസാണ് പ്രതിപക്ഷം നല്‍കിയതെന്ന് നിയമമന്ത്രി പി. രാജീവ് പറഞ്ഞു. അടിയന്തര പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ചതോടെ സഭയില്‍ ബഹളം വെച്ച പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പ്രതീകാത്മക നിയമസഭ തീര്‍ക്കുകയായിരുന്നു.

Related Articles
Next Story
Share it