ഇന്ധന നികുതി കുറക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ സഭയിലെത്തിയത് സൈക്കിളില്‍
തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനും ഇന്ധന നികുതി കുറക്കാത്ത സംസ്ഥാന സര്‍ക്കാരിനും എതിരെ സൈക്കിള്‍ ചവിട്ടി പ്രതിഷേധവുമായി പ്രതിപക്ഷ എം.എല്‍.എമാര്‍. ഇവര്‍ ഇന്ന് രാവിലെ സഭയിലെത്തിയതും മടങ്ങിയതും സൈക്കിളില്‍ തന്നെ. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ള യു.ഡി.എഫ് എം.എല്‍.എമാര്‍ സൈക്കിള്‍ ചവിട്ടിയാണ് നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് സഭയിലെത്തിയത്. പാളയത്തെ എം.എല്‍.എ ഹോസ്റ്റലില്‍ നിന്ന് തുടങ്ങിയ പ്രതിഷേധ സൈക്കിള്‍ യാത്ര നിയമസഭ വരെ നീണ്ടു. കോണ്‍ഗ്രസിനൊപ്പം ഘടകകക്ഷികളുടെ പ്രതിനിധികളും പ്രതിഷേധ സൈക്കിള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. […]

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനും ഇന്ധന നികുതി കുറക്കാത്ത സംസ്ഥാന സര്‍ക്കാരിനും എതിരെ സൈക്കിള്‍ ചവിട്ടി പ്രതിഷേധവുമായി പ്രതിപക്ഷ എം.എല്‍.എമാര്‍. ഇവര്‍ ഇന്ന് രാവിലെ സഭയിലെത്തിയതും മടങ്ങിയതും സൈക്കിളില്‍ തന്നെ.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ള യു.ഡി.എഫ് എം.എല്‍.എമാര്‍ സൈക്കിള്‍ ചവിട്ടിയാണ് നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് സഭയിലെത്തിയത്. പാളയത്തെ എം.എല്‍.എ ഹോസ്റ്റലില്‍ നിന്ന് തുടങ്ങിയ പ്രതിഷേധ സൈക്കിള്‍ യാത്ര നിയമസഭ വരെ നീണ്ടു.
കോണ്‍ഗ്രസിനൊപ്പം ഘടകകക്ഷികളുടെ പ്രതിനിധികളും പ്രതിഷേധ സൈക്കിള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
കേന്ദ്ര സര്‍ക്കാര്‍ വില കുറച്ച സാഹചര്യത്തില്‍ സംസ്ഥാനം നികുതി കുറക്കണമെന്ന ആവശ്യം അടിയന്ത പ്രമേയത്തിലൂടെ സഭയിലുന്നയിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം.
കോണ്‍ഗ്രസ് എം.എല്‍.എ കെ. ബാബു അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് സഭ ബഹിഷ്‌ക്കരിച്ച പ്രതിപക്ഷ എം.എല്‍.എമാര്‍ സൈക്കിളില്‍ തന്നെ മടങ്ങുകയായിരുന്നു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബും രാജസ്ഥാനും ഇതിനോടകം നികുതി കുറച്ച സാഹചര്യത്തില്‍ കേരളവും നികുതി കുറക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് യു.ഡി.എഫ്.