ഒ.ബി.സി സംവരണ ഭേദഗതി ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം; കോണ്‍ഗ്രസ് ഉള്‍പ്പെടെ 15 പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിന് അനുകൂലം

ന്യൂഡെല്‍ഹി: ഒബിസി സംവരണ ഭേദഗതി ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. പതിനഞ്ച് പ്രതിപക്ഷ പാര്‍ട്ടികളാണ് പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകളില്‍ നിക്ഷിപ്തമാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണക്കാന്‍ തീരുമാനിച്ചത്. ബില്ലിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനു ശേഷം രാജ്യസഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് ഖാര്‍ഗെയുടെ ഓഫീസില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നത്. പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു തിരിച്ചു നല്‍കണമെന്ന് […]

ന്യൂഡെല്‍ഹി: ഒബിസി സംവരണ ഭേദഗതി ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. പതിനഞ്ച് പ്രതിപക്ഷ പാര്‍ട്ടികളാണ് പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകളില്‍ നിക്ഷിപ്തമാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണക്കാന്‍ തീരുമാനിച്ചത്. ബില്ലിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനു ശേഷം രാജ്യസഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് ഖാര്‍ഗെയുടെ ഓഫീസില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നത്.

പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു തിരിച്ചു നല്‍കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ബിജെപിയില്‍ നിന്ന് തന്നെ ഇതിനായി മുറവിളി ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഭരണഘനാ ഭേദഗതി ബില്‍ കൊണ്ടുവരുന്നത്. 127ാമത് ഭരണഘടനാ ഭേദഗതി ബില്‍ സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. വീരേന്ദ്ര പാട്ടീല്‍ ലോക്സഭയില്‍ അവതരിപ്പിക്കും.

സാമ്ബത്തിക, സാമൂഹിക പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ സംവരണ പട്ടിക തയ്യാറാക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അധികാരം നല്‍കുന്നതാണ് ബില്‍. ഈ വര്‍ഷം മേയിലെ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഒബിസി പട്ടിക തയ്യാറാക്കുന്നതില്‍ സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതായത്. കേന്ദ്രത്തിന് മാത്രമാണ് പട്ടിക തയ്യാറാക്കാന്‍ അധികാരമെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles
Next Story
Share it