ഗവര്‍ണറുടെ നിലപാട് നിയമവിരുദ്ധം, ചാന്‍സിലറാക്കിയത് നിയമസഭ; ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
തിരുവനന്തപുരം: ചാന്‍സിലര്‍ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിച്ച നിലപാട് നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കേരള നിയമസഭയാണ് ഗവര്‍ണറെ ചാന്‍സിലറാക്കി നിയമിച്ചതെന്നും പദവിയില്‍ തുടരില്ലെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ പോലെ പെരുമാറേണ്ട ആളല്ല ഗവര്‍ണറെന്നും സതീശന്‍ വ്യക്തമാക്കി. കേരള നിയമസഭയാണ് ഗവര്‍ണറെ ചാന്‍സ്ലറാക്കി നിയമിച്ചത്, അത് […]

തിരുവനന്തപുരം: ചാന്‍സിലര്‍ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിച്ച നിലപാട് നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കേരള നിയമസഭയാണ് ഗവര്‍ണറെ ചാന്‍സിലറാക്കി നിയമിച്ചതെന്നും പദവിയില്‍ തുടരില്ലെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ പോലെ പെരുമാറേണ്ട ആളല്ല ഗവര്‍ണറെന്നും സതീശന്‍ വ്യക്തമാക്കി.
കേരള നിയമസഭയാണ് ഗവര്‍ണറെ ചാന്‍സ്ലറാക്കി നിയമിച്ചത്, അത് മറികടക്കാന്‍ ഗവര്‍ണര്‍ക്ക് എങ്ങനെ കഴിയും. വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ നിയമപരമായ നടപടികള്‍ ഗവര്‍ണര്‍ പൂര്‍ത്തിയാക്കണം, തെറ്റായ നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് റദ്ദ് ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടത്, ചാന്‍സിലറുടെ പദവി സര്‍ക്കാര്‍ മാനിക്കുന്നില്ല എന്നത് സത്യമാണ്, നിയമവിരുദ്ധമായ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ടെങ്കില്‍ ചാന്‍സിലറുടെ അധികാരം ഉപയോഗിച്ച് അതിനെ എതിര്‍ക്കുകയാണ് വേണ്ടത്, സതീശന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം ചാന്‍സിലര്‍ പദവി വഹിക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഗവര്‍ണര്‍. കണ്ണൂര്‍ സര്‍വകലാശാലയിലെ വി സി നിയമനവുമായി ബന്ധപ്പെട്ടാണ് ഗവര്‍ണര്‍ സര്‍ക്കാരുമായി ഉടക്കിയത്. ഇതോടെ വെട്ടിലായിരിക്കുകയാണ് സര്‍ക്കാര്‍. സര്‍വകലാശാല ഫയലുകള്‍ കൈകാര്യം ചെയ്യരുതെന്ന് ഗവര്‍ണര്‍ തന്റെ ഓഫീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ ബാധിക്കാനുള്ള ആശങ്കയും ഉയര്‍ന്നുതുടങ്ങി.
വി സി നിയമനവുമായി ബന്ധപ്പെട്ട കേസ് അടുത്ത മാസം 12ന് കോടതി പരിഗണിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി നേരിട്ട് സംസാരിക്കുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ എന്നാണ് മുഖ്യമന്ത്രി നേരിട്ട് കാണുന്നതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല.