കെ.വി തോമസിനെ പ്രത്യേകം ക്ഷണിക്കാന്‍ തൃക്കാക്കരയില്‍ കല്ല്യാണമൊന്നും നടക്കുന്നില്ല-വി.ഡി സതീശന്‍
കാസര്‍കോട്: മാധ്യമ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചക്കിടെ കെ.വി. തോമസിനെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് പ്രത്യേകം ക്ഷണിക്കാന്‍ അവിടെ കല്യാണമൊന്നും നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തോമസിനെക്കുറിച്ചുള്ള മറ്റ് ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്നും സതീശന്‍ പറഞ്ഞു. മലപ്പുറത്ത് സമസ്ത നേതാവ്, ഉപഹാരം വാങ്ങാന്‍ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് ക്ഷണിച്ചതിനെ വിമര്‍ശിച്ച് സംസാരിച്ച സംഭവത്തില്‍ വി.ഡി സതീശന്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. സ്ത്രീവിരുദ്ധ നിലപാടിനോട് കോണ്‍ഗ്രസിന് യോജിപ്പിന്ന് അദ്ദേഹം പറഞ്ഞു. വനിതാ കമ്മിഷന്‍, ബാലാവകാശ കമ്മിഷന്‍, വിദ്യാഭ്യാസമന്ത്രി തുടങ്ങിയവര്‍ […]

കാസര്‍കോട്: മാധ്യമ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചക്കിടെ കെ.വി. തോമസിനെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് പ്രത്യേകം ക്ഷണിക്കാന്‍ അവിടെ കല്യാണമൊന്നും നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തോമസിനെക്കുറിച്ചുള്ള മറ്റ് ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്നും സതീശന്‍ പറഞ്ഞു.
മലപ്പുറത്ത് സമസ്ത നേതാവ്, ഉപഹാരം വാങ്ങാന്‍ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് ക്ഷണിച്ചതിനെ വിമര്‍ശിച്ച് സംസാരിച്ച സംഭവത്തില്‍ വി.ഡി സതീശന്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. സ്ത്രീവിരുദ്ധ നിലപാടിനോട് കോണ്‍ഗ്രസിന് യോജിപ്പിന്ന് അദ്ദേഹം പറഞ്ഞു. വനിതാ കമ്മിഷന്‍, ബാലാവകാശ കമ്മിഷന്‍, വിദ്യാഭ്യാസമന്ത്രി തുടങ്ങിയവര്‍ ഈ വിഷയത്തില്‍ മറുപടി പറയാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശത്തുനിന്നു മടങ്ങിയെത്തിയ മുഖ്യമന്ത്രി ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും സംസ്ഥാനത്ത് പൂര്‍ണമായ ഭരണസ്തംഭനമാണെന്നും ബില്ലുകള്‍ പോലും പാസാകാത്ത അവസ്ഥയാണുള്ളതെന്നും സതീശന്‍ പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി ശമ്പള പ്രശ്‌നത്തിന് പരിഹാരം കാണാതെ സര്‍ക്കാര്‍ ജീവനക്കാരെ വെല്ലുവിളിക്കുകയാണ്. 2000 കോടി രൂപയുണ്ടെങ്കില്‍ കെ.എസ്.ആര്‍.ടി.സിയെ രക്ഷപ്പെടുത്താനാകുമെന്നരിക്കെ രണ്ട് ലക്ഷം കോടി രൂപ ചെലവില്‍ കെ റെയില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ പെടാപാടുപെടുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് മദ്യ, മയക്കുമരുന്ന് മാഫിയകള്‍ പിടിമുറുക്കിയിരിക്കുകയാണ്. മദ്യ നയത്തെ കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നേയില്ല. യു.ഡി.എഫ് ഭരണകാലത്തെ അവസ്ഥ എന്തായിരുന്നുവെന്ന് സര്‍ക്കാര്‍ പഠിക്കണം. അക്രമങ്ങളും കൊലപാതകങ്ങളും സ്ത്രീ പീഡനങ്ങളും സംസ്ഥാനത്ത് വര്‍ധിച്ചുകൊണ്ടിരിക്കെ ഇതിനെതിരെ ചെറുവിരല്‍ അനക്കാന്‍പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ഇതൊക്കെയും തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും-സതീശന്‍ കൂട്ടിച്ചേര്‍ത്തു. വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് പ്രതിപക്ഷ നേതാവ് ഇന്ന് ജില്ലയിലെത്തിയത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.