പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുമ്പോല്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങളെ സന്ദര്‍ശിച്ചു

കുമ്പോല്‍: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുമ്പോല്‍ സയ്യിദ് കെ.എസ് കുഞ്ഞിക്കോയ തങ്ങളെ വീട്ടില്‍ ചെന്ന് സന്ദര്‍ശിച്ചു. ഏറെ നേരം കുമ്പോല്‍ തങ്ങളുമായി സൗഹൃദ സംഭാഷണം നടത്തി. പ്രതിപക്ഷ നേതാവിനെ കുഞ്ഞിക്കോയ തങ്ങള്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ഇന്നലെ വിവിധ പരിപാടികളില്‍ സംബന്ധിക്കാന്‍ ജില്ലയിലെത്തിയ പ്രതിപക്ഷ നേതാവ് സന്ധ്യയോടെയാണ് കുമ്പോല്‍ തറവാട്ടിലെത്തിയത്. എ.കെ.എം അഷ്‌റഫ് എം.എല്‍.എ, ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍, കോണ്‍ഗ്രസ് നേതാവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ പി.എ അഷ്‌റഫലി തുടങ്ങിയവര്‍ പ്രതിപക്ഷ നേതാവിനോടൊപ്പമുണ്ടായിരുന്നു.

Related Articles
Next Story
Share it