കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരള ജനത വിധിയെഴുതും-വി.ഡി സതീശന്‍

കാസര്‍കോട്: അക്രമവും അഴിമതിയും വര്‍ഗ്ഗീയതയും മുഖമുദ്രയാക്കിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരള ജനത വിധിയെഴുതുമെന്നും ഇരുപതില്‍ ഇരുപത് സീറ്റും നിലവിലുള്ള ഭൂരിപക്ഷം ഇരട്ടിയാക്കിക്കൊണ്ട് യുഡിഎഫ് വിജയിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.കെഎസ്യു, യൂത്ത് കോണ്‍ഗ്രസ്സ്, മഹിളാ കോണ്‍ഗ്രസ്സ് സംഘടനകള്‍ പിണറായി സര്‍ക്കാരിനെതിരെ നടത്തുന്ന ചെറുതത്തുനില്‍പ്പു സമരം കേരള ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണെന്നും ഇത്തരം സമരങ്ങളെ അധികാരം ഉപയോഗികച്ച് കൊണ്ട് കള്ളക്കേസുണ്ടാക്കി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആത്മവീര്യം ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ […]

കാസര്‍കോട്: അക്രമവും അഴിമതിയും വര്‍ഗ്ഗീയതയും മുഖമുദ്രയാക്കിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരള ജനത വിധിയെഴുതുമെന്നും ഇരുപതില്‍ ഇരുപത് സീറ്റും നിലവിലുള്ള ഭൂരിപക്ഷം ഇരട്ടിയാക്കിക്കൊണ്ട് യുഡിഎഫ് വിജയിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.
കെഎസ്യു, യൂത്ത് കോണ്‍ഗ്രസ്സ്, മഹിളാ കോണ്‍ഗ്രസ്സ് സംഘടനകള്‍ പിണറായി സര്‍ക്കാരിനെതിരെ നടത്തുന്ന ചെറുതത്തുനില്‍പ്പു സമരം കേരള ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണെന്നും ഇത്തരം സമരങ്ങളെ അധികാരം ഉപയോഗികച്ച് കൊണ്ട് കള്ളക്കേസുണ്ടാക്കി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആത്മവീര്യം ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ജനാധിപത്യ വിശ്വാസികള്‍ ചെറുത്തുതോല്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഫെബ്രുവരി 9ന് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും നയിക്കുന്ന ജനകീയ പ്രക്ഷോഭ യാത്ര 'സമരാഗ്‌നി' യുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടി കാസര്‍കോട് മുനിസിപ്പല്‍ വനിതാ ഹാളില്‍ നടന്ന ജില്ലാ കോണ്‍ഗ്രസ്സ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ഡിസിസി പ്രസിഡണ്ട് പി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യ പ്രഭാഷണം നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍, സജീവ് ജോസഫ്. എംഎല്‍എ, കെ.പി. കുഞ്ഞിക്കണ്ണന്‍, ഹക്കീം കുന്നില്‍, എ.ഗോവിന്ദന്‍ നായര്‍, പി. എ. അഷ്റഫലി, അഡ്വ. സൈമണ്‍ അലക്‌സ്, ബാലകൃഷ്ണന്‍ പെരിയ, കെ.നീലകണ്ഠന്‍, കരിമ്പില്‍ കൃഷ്ണന്‍, കെ.വി. ഗംഗാധരന്‍, മീനാക്ഷി ബാലകൃഷ്ണന്‍, ശാന്തമ്മ ഫിലിപ്പ്, രമേശന്‍ കരുവാച്ചേരി, എം.അസ്സിനാര്‍, അഡ്വ. കെ.കെ. രാജേന്ദ്രന്‍, എം.സി. പ്രഭാകരന്‍, അഡ്വ. പി.വി. സുരേഷ്, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, കുഞ്ഞമ്പു നമ്പ്യാര്‍, കരുണ്‍ താപ്പ, സി.വി. ജെയിംസ്, സോമശേഖര ഷേണി, വി.ആര്‍. വിദ്യാസാഗര്‍, ഗീത കൃഷ്ണന്‍, ധന്യ സുരേഷ്, മാമുനി വിജയന്‍, കെ.പി. പ്രകാശന്‍, കെ.വി. സുധാകരന്‍, ഹരീഷ്.പി.നായര്‍, സെബാസ്റ്റ്യന്‍ പതാലി, ടോമി പ്ലാച്ചേരി, സുന്ദര ആരിക്കാടി, കെ.വി. വിജയന്‍, മഡിയന്‍ ഉണ്ണികൃഷ്ണന്‍, ജോയ് ജോസഫ്, മധുസൂദനന്‍ ബാലൂര്‍, കെ.വി. ഭക്തവത്സലന്‍, ടി. ഗോപിനാഥന്‍ നായര്‍, എം. രാജീവന്‍ നമ്പ്യാര്‍, ഡി.എം.കെ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it