ബജറ്റ് കബളിപ്പിക്കലെന്ന് പ്രതിപക്ഷ നേതാവ്, ധനമന്ത്രിക്ക് രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: ധനമന്ത്രി പ്രഖ്യാപിച്ച രണ്ടാം കോവിഡ് പാക്കേജ് കാപട്യമാണെന്നും ജനങ്ങളെ കബളിപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. കോവിഡ് മുന്‍നിര്‍ത്തി സാധാരണക്കാര്‍ക്ക് നേരിട്ട് പണം കൊടുക്കണമെന്നത് തങ്ങളുടെ നിര്‍ദ്ദേശമായിരുന്നു. ഇതിന് 8,900 കോടി രൂപ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് വി.ഡി. സതീശന്‍ വ്യക്തമാക്കിയെങ്കിലും ബജറ്റിലെ പ്രഖ്യാപനം ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ തിരുത്തിയതായും നിലവിലെ ക്ഷേമ പദ്ധതികളെ ഉള്‍പ്പെടുത്തിയാണ് ഈ പ്രഖ്യാപനമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ബജറ്റിലെ അതിരൂക്ഷമായി അദ്ദേഹം […]

തിരുവനന്തപുരം: ധനമന്ത്രി പ്രഖ്യാപിച്ച രണ്ടാം കോവിഡ് പാക്കേജ് കാപട്യമാണെന്നും ജനങ്ങളെ കബളിപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. കോവിഡ് മുന്‍നിര്‍ത്തി സാധാരണക്കാര്‍ക്ക് നേരിട്ട് പണം കൊടുക്കണമെന്നത് തങ്ങളുടെ നിര്‍ദ്ദേശമായിരുന്നു. ഇതിന് 8,900 കോടി രൂപ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് വി.ഡി. സതീശന്‍ വ്യക്തമാക്കിയെങ്കിലും ബജറ്റിലെ പ്രഖ്യാപനം ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ തിരുത്തിയതായും നിലവിലെ ക്ഷേമ പദ്ധതികളെ ഉള്‍പ്പെടുത്തിയാണ് ഈ പ്രഖ്യാപനമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ബജറ്റിലെ അതിരൂക്ഷമായി അദ്ദേഹം വിമര്‍ശിക്കുകയായിരുന്നു. സാധാരണ രീതിയിലുള്ള റിവൈസ്ഡ് ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും ഒരു മണിക്കൂര്‍ ബജറ്റ് പ്രസംഗത്തിനിടയില്‍ പലപ്പോഴും ധനമന്ത്രി രാഷ്ട്രീയ പ്രസംഗങ്ങള്‍ കുത്തിനിറച്ചുവെന്നും സതീശന്‍ ആരോപിച്ചു. സര്‍ക്കാരിന് സ്ഥലജല വിഭ്രാന്തിയാണോ എന്ന് സംശയമുണ്ടെന്നും ബജറ്റില്‍ പറയേണ്ടത് നയപ്രഖ്യാപനത്തിലും നയപ്രഖ്യാപനത്തില്‍ പറയേണ്ടത് ബജറ്റിലുമാണ് പറഞ്ഞിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related Articles
Next Story
Share it