കുതിരയെ കണികണ്ട് തുടക്കം; പുതിയ അശ്വമേധത്തിനുള്ള തുടക്കമാവട്ടെയെന്ന് നേതാക്കൾ

തളങ്കര: ഐശ്വര്യ കേരള യാത്രയുടെ മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നു രാവിലെ തളങ്കര മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി, എടനീർ മഠം, കറന്തക്കാട് ഗുഡ് ഷപ്പേർഡ് ചർച്ച തുടങ്ങിയ ആരാധനാലയങ്ങൾ സന്ദർശിച്ചു. കേരളത്തിൻ്റെ ഐശ്വര്യം തിരിച്ചു പിടിക്കാനുള്ള യാത്രക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടെന്ന്  രമേശ് ചെന്നിത്തല പറഞ്ഞു. മാലിക് ദീനാർ മഖ്ബറയിലേക്ക് പ്രസിഡണ്ട് യഹ് യ തളങ്കര, ഖത്തീബ് അബ്ദുൽ മജീദ് ബാഖവി തുടങ്ങിയവരുടെ നേതൃത്വത്തിൽ വരമേറ്റു. ചെന്നിത്തല യു.ഡി.എഫ്. നേതാക്കൾക്കൊപ്പം […]

തളങ്കര: ഐശ്വര്യ കേരള യാത്രയുടെ മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നു രാവിലെ തളങ്കര മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി, എടനീർ മഠം, കറന്തക്കാട് ഗുഡ് ഷപ്പേർഡ് ചർച്ച തുടങ്ങിയ ആരാധനാലയങ്ങൾ സന്ദർശിച്ചു. കേരളത്തിൻ്റെ ഐശ്വര്യം തിരിച്ചു പിടിക്കാനുള്ള യാത്രക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മാലിക് ദീനാർ മഖ്ബറയിലേക്ക് പ്രസിഡണ്ട് യഹ് യ തളങ്കര, ഖത്തീബ് അബ്ദുൽ മജീദ് ബാഖവി തുടങ്ങിയവരുടെ നേതൃത്വത്തിൽ വരമേറ്റു. ചെന്നിത്തല യു.ഡി.എഫ്. നേതാക്കൾക്കൊപ്പം പള്ളി വളപ്പിലെ കുതിരയ്ക്കൊപ്പം നിന്ന് ഫോട്ടോ എടുത്തത് കൗതുകം പരത്തി. പുതിയ അശ്വമേധത്തിൻ്റെ തുടക്കമാവട്ടെ ഇതെന്ന് നേതാക്കൾ ആശംസിക്കുകയും ചെയ്തു. യാത്ര ഇന്ന് 3 മണിക്ക് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ഉൽഘാടനം ചെയ്യും. രാജ് മോഹൻ ഉണ്ണിത്താൻ എം.പി., എൻ.എ നെല്ലിക്കുന്ന് എം.എൽ.എ., മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, സംസ്ഥാന ഭാരവാഹികളായ സി.ടി. അഹ്മദലി, ഹംസ, ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല, നഗരസഭാ ചെയർമാൻ വി.എം. മുനീർ, ജില്ലാ പഞ്ചായത്ത് അംഗം പി.ബി. ഷഫീഖ്, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദരിയ, കെ.പി.സി.സി. സെക്രട്ടറി കെ. നീലകണ്ഠൻ, ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിൽ, കെ.സി. അബു, പി.എ. അഷറഫലി, കരുൺ താപ്പ, പി.എം. മുനീർ ഹാജി, മൂസ ബി. ചെർക്കള, അഷറഫ് എടനീർ, അബ്ബാസ് ബീഗം, കെ.എം. ബഷീർ, കെ.എ. അബ്ദുല്ല കുഞ്ഞി ചെർക്കള, ഖാലിദ് പച്ചക്കാട്, ബഷീർ ദാരിമി തളങ്കര തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. പളളി കമ്മിറ്റി ഓഫീസിൽ നടന്ന സ്വീകരണത്തിൽ പ്രസിഡണ്ട് യഹ് യ തളങ്കര അധ്യക്ഷ വഹിച്ചു. രമേശ് ചെന്നിത്തല, രാജ് മോഹൻ ഉണ്ണിത്താൻ പ്രസംഗിച്ചു. കെ.എം. അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. ടി.എ. ഷാഫി, കെ.എച്ച്. അഷ്റഫ്, കെ-എം. ബഷീർ, അസ്ലം പടിഞ്ഞാർ, അഹ്മദ് ഹാജി അങ്കോല, എൻ.കെ. അമാനുല്ല, വെൽക്കം മുഹമ്മദ്, ഗഫൂർ തളങ്കര തുടങ്ങിയവർ സംബന്ധിച്ചു.

Related Articles
Next Story
Share it