പെണ്‍കുട്ടികള്‍ അടക്കമുള്ള മെഡിക്കല്‍ വിദ്യാര്‍ഥികളെ അക്രമിച്ച കേസില്‍ അറസ്റ്റിലായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു; പ്രതിഷേധവുമായി പ്രതിപക്ഷവും ഡി.വൈ.എഫ്.ഐയും

മംഗളൂര: സൂറത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെണ്‍കുട്ടികള്‍ അടക്കമുള്ള മെഡിക്കല്‍ വിദ്യാര്‍ഥികളെ അക്രമിച്ച കേസില്‍ അറസ്റ്റിലായ അഞ്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇതോടെ സര്‍ക്കാരിനും പൊലീസിനുമെതിരെ പ്രതിഷേധവുമായി പ്രതിപക്ഷവും ഡി.വൈ.എഫ്.ഐയും രംഗത്തുവന്നു. കടല്‍തീരം സന്ദര്‍ശിച്ച ശേഷം മടങ്ങിവരികയായിരുന്ന മൂന്ന് പെണ്‍കുട്ടികള്‍ അടക്കമുള്ള മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. ഒരു ട്രാഫിക് പൊലീസ് ഇന്‍സ്പെക്ടറുടെ കണ്‍മുന്നിലായിരുന്നു സംഭവം . ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരപരാധികളായ വിദ്യാര്‍ത്ഥികളെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അക്രമിച്ചത് അവര്‍ പ്രചരിപ്പിച്ച […]

മംഗളൂര: സൂറത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെണ്‍കുട്ടികള്‍ അടക്കമുള്ള മെഡിക്കല്‍ വിദ്യാര്‍ഥികളെ അക്രമിച്ച കേസില്‍ അറസ്റ്റിലായ അഞ്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇതോടെ സര്‍ക്കാരിനും പൊലീസിനുമെതിരെ പ്രതിഷേധവുമായി പ്രതിപക്ഷവും ഡി.വൈ.എഫ്.ഐയും രംഗത്തുവന്നു. കടല്‍തീരം സന്ദര്‍ശിച്ച ശേഷം മടങ്ങിവരികയായിരുന്ന മൂന്ന് പെണ്‍കുട്ടികള്‍ അടക്കമുള്ള മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. ഒരു ട്രാഫിക് പൊലീസ് ഇന്‍സ്പെക്ടറുടെ കണ്‍മുന്നിലായിരുന്നു സംഭവം . ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരപരാധികളായ വിദ്യാര്‍ത്ഥികളെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അക്രമിച്ചത് അവര്‍ പ്രചരിപ്പിച്ച സംസ്‌കാരത്തിന്റെ ഭാഗമാണോയെന്ന് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ ചോദിച്ചു. പകല്‍സമയത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മുന്‍പിലാണ് മെഡിക്കല്‍ വിദ്യാര്‍ഥികളെ അക്രമിച്ചതെന്നത് കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുകയാണെന്ന് ഡിവൈഎഫ്ഐ പ്രസിഡണ്ട് മുനീര്‍ കാടിപള്ള പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന്‍ ഇടപെട്ടപ്പോഴും സംഘം മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കുകയായിരുന്നു. അവര്‍ പെണ്‍കുട്ടികളുടെ കൈകളില്‍ പിടിച്ച് കാറില്‍ നിന്ന് വലിച്ചിറക്കാന്‍ ശ്രമിച്ചു. കേസ് അട്ടിമറിക്കാന്‍ പൊലീസ് പ്രതികള്‍ക്കെതിരെ ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് പൊലീസ് കീഴടങ്ങിയിരിക്കുകയാണ്. എം.പിയും എം.എല്‍.എയും അടക്കമുള്ളവര്‍ കേസില്‍ ഇടപെട്ടിട്ടുണ്ടെന്ന് മുനീര്‍ ആരോപിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പ്രമുഖ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ആറ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞത്. വാഹനത്തില്‍ നിന്ന് വലിച്ചിറക്കുന്നതിനിടെ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related Articles
Next Story
Share it