ഇ.ഡിയേയും സി.ബി.ഐയേയും ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ ആരോപണം: സുപ്രീംകോടതി അഞ്ചിന് വാദം കേള്‍ക്കും
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ 14 പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ സുപ്രീംകോടതിയില്‍. കേന്ദ്ര ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അടുത്ത മാസം അഞ്ചിന് പരിഗണിക്കും. അറസ്റ്റിനും റിമാണ്ടിനും മാര്‍ഗരേഖ വേണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി.പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് പുറമെ ഡി.എം.കെ, രാഷ്ട്രീയ ജനതാദള്‍, ഭാരതീയ രാഷ്ട്രീയ സമിതി, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളാണ് ഹര്‍ജി […]

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ 14 പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ സുപ്രീംകോടതിയില്‍. കേന്ദ്ര ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അടുത്ത മാസം അഞ്ചിന് പരിഗണിക്കും. അറസ്റ്റിനും റിമാണ്ടിനും മാര്‍ഗരേഖ വേണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് പുറമെ ഡി.എം.കെ, രാഷ്ട്രീയ ജനതാദള്‍, ഭാരതീയ രാഷ്ട്രീയ സമിതി, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളാണ് ഹര്‍ജി നല്‍കിയതത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഇന്ന് ഈ ഹര്‍ജിയെ കുറിച്ച് അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി പരാമര്‍ശിച്ചിരുന്നു. സി.ബി.ഐ, ഇ.ഡി തുടങ്ങിയ അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എതിരെയുള്ള ആയുധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്നാണ് ഹര്‍ജിയിലെ പ്രധാന വിമര്‍ശനം. ഏജന്‍സികള്‍ എടുത്ത 95 ശതമാനം കേസുകളും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് എതിരെയുള്ളതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാല്‍ സുപ്രീം കോടതി ഇടപെട്ട് അറസ്റ്റിനും റിമാണ്ടിനും അടക്കം പ്രത്യേക മാനദണ്ഡം ഏര്‍പ്പെടുത്തണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.