തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നീക്കത്തിനെതിരെ പ്രതിപക്ഷം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ അതിന് വേണ്ടിവരുന്ന സാമ്പത്തിക ചെലവ് രാഷ്ട്രീയ പാര്‍ട്ടികള്‍ വിശദീകരിക്കേണ്ടി വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി, രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ അതിന് വേണ്ടിവരുന്ന സാമ്പത്തിക ചെലവ് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടിവരും. ഇത് സംബന്ധിച്ച നിര്‍ദേശം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. എന്നാല്‍ ഈ നിര്‍ദേശത്തിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്. നിലവിലുള്ള മാതൃകാ […]

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ അതിന് വേണ്ടിവരുന്ന സാമ്പത്തിക ചെലവ് രാഷ്ട്രീയ പാര്‍ട്ടികള്‍ വിശദീകരിക്കേണ്ടി വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി, രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ അതിന് വേണ്ടിവരുന്ന സാമ്പത്തിക ചെലവ് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടിവരും. ഇത് സംബന്ധിച്ച നിര്‍ദേശം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. എന്നാല്‍ ഈ നിര്‍ദേശത്തിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്. നിലവിലുള്ള മാതൃകാ പെരുമാറ്റച്ചട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പുതിയ കൂട്ടിച്ചേര്‍ക്കല്‍ നടത്താന്‍ പോകുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ വരുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് വോട്ടര്‍മാരെ അറിയിക്കാനും നിര്‍ദ്ദേശിക്കുന്നു എന്നാണ് കുറിപ്പില്‍ പറയുന്നത്. ഒക്ടോബര്‍ 19നകം ഈ വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിപ്രായം തേടും. ഇവ കൂടി പരിഗണിച്ചാണ് മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുക. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശത്തിലേക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കടന്നുകയറുന്നത് എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ നിര്‍ദേശത്തെ വിമര്‍ശിച്ചത്. പുതിയ നിര്‍ദ്ദേശം ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിലെ മറ്റൊരു ആണിയായിരിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

Related Articles
Next Story
Share it