മംഗളൂരുവില്‍ ജെ.സി.ബിക്ക് മുകളില്‍ മണ്ണിടിഞ്ഞുവീണ് യുവാവ് മരിച്ചു
മംഗളൂരു: മംഗളൂരു ബജ്‌പെക്കടുത്ത് ഗഞ്ചിമഠം ഗ്രാമപഞ്ചായത്ത് പരിധിയിലെ മലാലി നടജെയില്‍ ജെ.സി.ബിക്ക് മുകളില്‍ മണ്ണിടിഞ്ഞുവീണ് യുവാവ് മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി കൗസര്‍ അന്‍സാരി (22) ആണ് മരിച്ചത്.ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ടിപ്പര്‍ ലോറിയുടെയും ജെ.സി.ബിയുടെയും പിന്‍വശത്താണ് മണ്ണിടിഞ്ഞുവീണത്. ജെ.സി.ബി ഓപ്പറേറ്ററായ അന്‍സാരി മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു.ഫയര്‍ഫോഴ്‌സും ബജ്‌പെ പൊലീസും സ്ഥലത്തെത്തുകയും നാട്ടുകാരുടെ സഹായത്തോടെ അന്‍സാരിയെ പുറത്തെടുക്കുകയും ചെയ്തെങ്കിലും മരണം സംഭവിച്ചിരുന്നു.

മംഗളൂരു: മംഗളൂരു ബജ്‌പെക്കടുത്ത് ഗഞ്ചിമഠം ഗ്രാമപഞ്ചായത്ത് പരിധിയിലെ മലാലി നടജെയില്‍ ജെ.സി.ബിക്ക് മുകളില്‍ മണ്ണിടിഞ്ഞുവീണ് യുവാവ് മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി കൗസര്‍ അന്‍സാരി (22) ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ടിപ്പര്‍ ലോറിയുടെയും ജെ.സി.ബിയുടെയും പിന്‍വശത്താണ് മണ്ണിടിഞ്ഞുവീണത്. ജെ.സി.ബി ഓപ്പറേറ്ററായ അന്‍സാരി മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു.
ഫയര്‍ഫോഴ്‌സും ബജ്‌പെ പൊലീസും സ്ഥലത്തെത്തുകയും നാട്ടുകാരുടെ സഹായത്തോടെ അന്‍സാരിയെ പുറത്തെടുക്കുകയും ചെയ്തെങ്കിലും മരണം സംഭവിച്ചിരുന്നു.