നഗ്ന വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു; 15 പേര്‍ക്കെതിരെ കേസ്

കൊട്ടാരക്കര: നഗ്ന വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച സംഭവത്തില്‍ 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടികളുടേതടക്കം നഗ്നവീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചവരുടെ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നടപടി. 12 മൊബൈല്‍ ഫോണുകള്‍ പിടിച്ചടുത്തു. 19 കേന്ദ്രങ്ങളിലായാണ് റെയ്ഡ് നടന്നത്. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ മുളവന കോട്ടപ്പുറം ബേത് സെയ്ദില്‍ നിവിന്‍ തോമസ്(24), കരീപ്ര വാക്കനാട് ഇലയംചേരിയില്‍ ബിജു ഭവനത്തില്‍ ബിജു(44), കൊട്ടാരക്കര ഉമ്മന്നൂര്‍ ഹെബ്രോണ്‍ ഹൗസില്‍ ജോഹന്‍ […]

കൊട്ടാരക്കര: നഗ്ന വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച സംഭവത്തില്‍ 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടികളുടേതടക്കം നഗ്നവീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചവരുടെ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നടപടി. 12 മൊബൈല്‍ ഫോണുകള്‍ പിടിച്ചടുത്തു. 19 കേന്ദ്രങ്ങളിലായാണ് റെയ്ഡ് നടന്നത്.

മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ മുളവന കോട്ടപ്പുറം ബേത് സെയ്ദില്‍ നിവിന്‍ തോമസ്(24), കരീപ്ര വാക്കനാട് ഇലയംചേരിയില്‍ ബിജു ഭവനത്തില്‍ ബിജു(44), കൊട്ടാരക്കര ഉമ്മന്നൂര്‍ ഹെബ്രോണ്‍ ഹൗസില്‍ ജോഹന്‍ (23) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് ആണ് രജിസ്റ്റര്‍ ചെയ്തത്.

ഐടി ആക്ട് പ്രകാരവും പോക്സോ നിയമപ്രകാരവും കേസെടുത്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡിന് എസ്പി ആര്‍ ഇളങ്കോ നേതൃത്വം നല്‍കി. ഫെയ്സ്ബുക്ക്, വാട്ട്സ് ആപ്പ്, ടെലിഗ്രാം എന്നിവ വഴിയാണ് ഇവര്‍ കുറ്റകൃത്യം നടത്തിയത്. റെയ്ഡുകള്‍ വ്യാപകമായി തുടരുമെന്ന് ഇളങ്കോ അറിയിച്ചു.

Related Articles
Next Story
Share it