ഓപ്പറേഷന്‍ ഫിഷ്; സംസ്ഥാനത്തെ ഹോസ്റ്റലുകളില്‍ പരിശോധന നടത്താന്‍ ഭക്ഷ്യ വകുപ്പ്

കാസര്‍കോട്: സംസ്ഥാനത്തെ വിവിധ ഹോസ്റ്റലുകളിലെ ഭക്ഷണ-കുടിവെള്ള നിലവാരം സംബന്ധിച്ച് ലഭിച്ച പരാതിയിന്‍മേല്‍ നടപടി സ്വീകരിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് സംസ്ഥാന യുവജന കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഇതേതുടര്‍ന്ന് ഹോസ്റ്റലുകളിലെ ശുചിത്വ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്താന്‍ 'ഓപ്പറേഷന്‍ ഫിഷ്' പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചതായും പരിശോധനയ്ക്ക് സ്‌ക്വാഡുകള്‍ രൂപീകരിച്ചതായും ഭക്ഷ്യ വകുപ്പ് അറിയിച്ചു. കാസര്‍കോട് അതിഥി മന്ദിരത്തില്‍നടന്ന സിറ്റിങ്ങില്‍ യുവജന കമ്മീഷന്‍ അംഗം കെ.പി ഷജീറയാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയില്‍ ഇത് സംബന്ധിച്ച പരിശോധനകള്‍ നടന്നു വരികയാണ്. രജിസ്‌ട്രേഷന്‍ ഇല്ലാത്ത ഹോസ്റ്റലുകള്‍ക്ക് […]

കാസര്‍കോട്: സംസ്ഥാനത്തെ വിവിധ ഹോസ്റ്റലുകളിലെ ഭക്ഷണ-കുടിവെള്ള നിലവാരം സംബന്ധിച്ച് ലഭിച്ച പരാതിയിന്‍മേല്‍ നടപടി സ്വീകരിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് സംസ്ഥാന യുവജന കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഇതേതുടര്‍ന്ന് ഹോസ്റ്റലുകളിലെ ശുചിത്വ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്താന്‍ 'ഓപ്പറേഷന്‍ ഫിഷ്' പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചതായും പരിശോധനയ്ക്ക് സ്‌ക്വാഡുകള്‍ രൂപീകരിച്ചതായും ഭക്ഷ്യ വകുപ്പ് അറിയിച്ചു.

കാസര്‍കോട് അതിഥി മന്ദിരത്തില്‍നടന്ന സിറ്റിങ്ങില്‍ യുവജന കമ്മീഷന്‍ അംഗം കെ.പി ഷജീറയാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയില്‍ ഇത് സംബന്ധിച്ച പരിശോധനകള്‍ നടന്നു വരികയാണ്. രജിസ്‌ട്രേഷന്‍ ഇല്ലാത്ത ഹോസ്റ്റലുകള്‍ക്ക് രജിസ്‌ട്രേഷന്‍ എടുക്കാനും നിര്‍ദേശം നല്‍കി. വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ആറ് മാസം കൂടുമ്പോള്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കുവാനും ഹോസ്റ്റലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു.

ഏജന്‍സി മുഖേന ഉക്രെയിനില്‍ എം.ബി.ബി.എസ് പ്രവേശനത്തിനായി നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കിയെങ്കിലും പണം തിരിച്ചുകിട്ടാത്തതിനാല്‍ ഏജന്റിനെതിരെ അന്വേഷണത്തിന് പോലീസിന് നിര്‍ദേശം നല്‍കും. മെഡിക്കല്‍ കോളജിന്റെ നിലവാരത്തില്‍ സംശയം തോന്നിയാണ് വിദ്യാര്‍ഥി പിന്‍മാറിയത്. ഇത്തരം പരാതികള്‍ കമ്മീഷന്റെ മുന്നില്‍ ധാരാളമായി വന്നിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ ഏജന്റുമാരെ സമീപിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ പറഞ്ഞു. വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച സബ്‌സിഡിക്കായി അപേക്ഷിച്ചെങ്കിലും ബാങ്കിന്റെ അനാസ്ഥ മൂലം സബ്സിഡി ലഭ്യമായില്ലെന്ന വിദ്യാര്‍ഥിയുടെ പരാതിയില്‍ കമ്മീഷന്‍ ബാങ്കിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച അദാലത്തില്‍ 18 പരാതികള്‍ പരിഗണിച്ചു. 12 പരാതികള്‍ തീര്‍പ്പാക്കി. ആറെണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി വെച്ചു. പുതുതായി നാല് പരാതികള്‍ കൂടി ലഭിച്ചു. കമ്മീഷന്‍ അംഗങ്ങളായ കെ.പി ഷജീറ, റെനീഷ് മാത്യൂ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ടി.എസ് സബി, അസിസ്റ്റന്റ് രമ്യ എസ് ആര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.

Related Articles
Next Story
Share it