ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട്: പരിശോധന തുടരുന്നു; എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

നീലേശ്വരം: ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട് ഭാഗമായി നീലേശ്വരം പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ എം.ഡി.എം.എ പിടികൂടി. നീലേശ്വരം രാങ്കണ്ടത്ത് ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന 4.100 ഗ്രാം എം.ഡി.എം.എ പിടിച്ചത്. സംഭവത്തില്‍ രാങ്കണ്ടത്തെ എം.വി. രഞ്ജിത്തി(36)നെ അറസ്റ്റ് ചെയ്തു. 59,020 രൂപയും പിടിച്ചെടുത്തു. പൊലീസ് പരിശോധനയ്ക്കിടെ നിര്‍ത്താതെ പൊയ കാര്‍ പിന്തുടര്‍ന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. നീലേശ്വരം പരിസരങ്ങളില്‍ ലഹരി […]

നീലേശ്വരം: ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട് ഭാഗമായി നീലേശ്വരം പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ എം.ഡി.എം.എ പിടികൂടി. നീലേശ്വരം രാങ്കണ്ടത്ത് ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന 4.100 ഗ്രാം എം.ഡി.എം.എ പിടിച്ചത്. സംഭവത്തില്‍ രാങ്കണ്ടത്തെ എം.വി. രഞ്ജിത്തി(36)നെ അറസ്റ്റ് ചെയ്തു. 59,020 രൂപയും പിടിച്ചെടുത്തു. പൊലീസ് പരിശോധനയ്ക്കിടെ നിര്‍ത്താതെ പൊയ കാര്‍ പിന്തുടര്‍ന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. നീലേശ്വരം പരിസരങ്ങളില്‍ ലഹരി എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് രഞ്ജിത്തെന്ന് പൊലീസ് പറഞ്ഞു. ലഹരിക്കെതിരെ ബോധവല്‍ക്കരണത്തോടൊപ്പം ശക്തമായപരിശോധനകളും നടപടികളുമായി മുന്നോട്ട് പോവുകയാണ് നീലേശ്വരം പൊലീസ്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നിര്‍ദ്ദേശത്തില്‍ നടത്തിയ പരിശോധനയില്‍ നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. പ്രേംസദന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീജേഷ്. കെ, വിശാഖ്. ടി, പൊലീസ് ഉദ്യോഗസ്ഥരായ ഗിരീഷന്‍ എം.വി, പ്രഭേഷ് കുമാര്‍. കെ, വിനോദ.് കെ, പ്രദീപന്‍ കെ.വി, ജയേഷ്. ടി എന്നിവരും ഉണ്ടായിരുന്നു.

Related Articles
Next Story
Share it