കാസര്‍കോട്: കാസര്‍കോട് മേയ്ത്ര യുണൈറ്റഡ് ഹാര്‍ട്ട് സെന്ററില്‍ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി സംവിധാനവും. പുതുതായി തുറന്ന കാത്ലാബില്‍ ആദ്യത്തെ ആന്‍ജിയോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കി. മൈത്ര യുണൈറ്റഡ് ഹാര്‍ട്ട് സെന്ററിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. വിവേക് പിള്ളയുടെ നേതൃത്വത്തിലാണ് പ്രൊസീജിയര്‍ നടത്തിയത്.
ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി, ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി സംവിധാനമുള്ള ജില്ലയിലെ ആദ്യത്തെ സമഗ്ര ഹൃദയ കേന്ദ്രമാണ് മൈത്ര യുണൈറ്റഡ് ഹാര്‍ട്ട് സെന്റര്‍. മേയ്ത്ര യുണൈറ്റഡ് ഹാര്‍ട്ട് സെന്ററിലെ ഹൃദയ ശസ്ത്രക്രിയകള്‍ക്ക് മേയ്ത്ര ആസ്പത്രിയിലെ കാര്‍ഡിയാക് സര്‍ജറി ചെയര്‍മാന്‍ ഡോ. മുരളി വെട്ടത്ത് നേതൃത്വം നല്‍കും.
ഹൃദയചികിത്സയ്ക്കും അത്യാഹിതങ്ങള്‍ക്കുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വന്ന ജില്ലയിലെ ജനങ്ങള്‍ക്ക് ഒരു അനുഗ്രഹമായിരിക്കും മൈത്ര യുണൈറ്റഡ് ഹാര്‍ട്ട് സെന്റര്‍ എന്ന് ഡോ. വിവേക് പിള്ള പറഞ്ഞു. ‘വടക്കന്‍ കേരളത്തിലെ പ്രമുഖ തൃതീയ പരിചരണ ദാതാവെന്ന നിലയില്‍, കാസര്‍കോട്ടെ ആദ്യത്തെ സമഗ്ര ഹാര്‍ട്ട് സെന്റര്‍ ആരംഭിച്ചതില്‍ മേയ്ത്ര ആസ്പത്രി അഭിമാനിക്കുന്നു. ജില്ലയിലെ ജനങ്ങള്‍ക്കും ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യ പരിചരണം നല്‍കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്’- മേയ്ത്ര ഹോസ്പിറ്റല്‍ ഡയറക്ടറും പ്രശസ്ത കാര്‍ഡിയോളജിസ്റ്റുമായ ഡോ. അലി ഫൈസല്‍ അഭിപ്രായപ്പെട്ടു.