എണ്ണ ഉല്പാദക നിയന്ത്രണം ഏപ്രില്‍ വരെ നീട്ടി

കുവൈത്ത് സിറ്റി: എണ്ണ ഉല്പാദക രാജ്യങ്ങളുടെ രണ്ട് കൂട്ടായ്മയായ ഒപെക്, നോണ് ഒപെക് എന്നിവ എണ്ണ ഉല്പാദക നിയന്ത്രണം ഏപ്രില്‍ അവസാനം വരെ നീട്ടി. അതേസമയം, റഷ്യ, കസാഖ്‌സ്താന്‍ എന്നീ രാജ്യങ്ങള്‍ ഉല്പാദനം യഥാക്രമം പ്രതിദിനം 1,30,000 ബാരല്‍, 20,000 ബാരല്‍ എന്നിങ്ങനെ വര്‍ധിപ്പിക്കും. ഓണ്‍ലൈനായി ചേര്‍ന്ന മിനിസ്റ്റീരിയല്‍ യോഗത്തിലാണ് രണ്ട് രാജ്യങ്ങള്‍ക്ക് ഇളവ് നല്‍കി ഉല്പാദന നിയന്ത്രണം നീട്ടാന്‍ തീരുമാനിച്ചത്. സൗദി ഊര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അധ്യക്ഷത വഹിച്ചു. റഷ്യന്‍ […]

കുവൈത്ത് സിറ്റി: എണ്ണ ഉല്പാദക രാജ്യങ്ങളുടെ രണ്ട് കൂട്ടായ്മയായ ഒപെക്, നോണ് ഒപെക് എന്നിവ എണ്ണ ഉല്പാദക നിയന്ത്രണം ഏപ്രില്‍ അവസാനം വരെ നീട്ടി. അതേസമയം, റഷ്യ, കസാഖ്‌സ്താന്‍ എന്നീ രാജ്യങ്ങള്‍ ഉല്പാദനം യഥാക്രമം പ്രതിദിനം 1,30,000 ബാരല്‍, 20,000 ബാരല്‍ എന്നിങ്ങനെ വര്‍ധിപ്പിക്കും. ഓണ്‍ലൈനായി ചേര്‍ന്ന മിനിസ്റ്റീരിയല്‍ യോഗത്തിലാണ് രണ്ട് രാജ്യങ്ങള്‍ക്ക് ഇളവ് നല്‍കി ഉല്പാദന നിയന്ത്രണം നീട്ടാന്‍ തീരുമാനിച്ചത്.

സൗദി ഊര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അധ്യക്ഷത വഹിച്ചു. റഷ്യന്‍ ഉപ പ്രധാനമന്ത്രി അലക്‌സാണ്ടര്‍ നൊവാക് ഉപാധ്യക്ഷനായി. കുവൈത്ത് എണ്ണമന്ത്രിയായി ചുമതലയേറ്റ മുഹമ്മദ് ഫാരിസ്, അല്‍ജീരിയന്‍ ഊര്‍ജ മന്ത്രിയായി തിരിച്ചെത്തിയ മുഹമ്മദ് അര്‍കബ് എന്നിവരെ കൂട്ടായ്മ സ്വാഗതം ചെയ്തു. എണ്ണവിലയില്‍ സമീപ ആഴ്ചകളിലുണ്ടായ ഉയര്‍ച്ചയില്‍ യോഗം സന്തുഷ്ടി പ്രകടിപ്പിച്ചു.

Related Articles
Next Story
Share it