ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ് ട്വന്റി 20യില്‍ ചേര്‍ന്നു; യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറിയായേക്കും; നടന്‍ ലാലിന്റെ മരുമകന്‍ യൂത്ത് വിംഗ് അധ്യക്ഷന്‍

കൊച്ചി: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ് ട്വന്റി 20യില്‍ ചേര്‍ന്നു. ശനിയാഴ്ച രാവിലെ കൊച്ചിയില്‍ ചേര്‍ന്ന ഭാരവാഹി യോഗത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. ദുബായില്‍ ഒരു കമ്പനിയിലെ സിഇഒ ആയിരുന്ന വര്‍ഗീസ് ജോര്‍ജ് ഈ പദവി രാജിവെച്ചാണ് പാര്‍ട്ടി പ്രവര്‍ത്തനത്തിനിറങ്ങുന്നത്. വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ് ജോര്‍ജിനെ പാര്‍ട്ടിയിലേയ്ക്ക് സ്വാഗതം ചെയ്തത്. പാര്‍ട്ടി ഉപദേശകസമിതി അംഗമായാണ് വര്‍ഗീസ് ജോര്‍ജ് ചാര്‍ജെടുത്തത്. യൂത്ത് കോര്‍ഡിനേറ്ററായും ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കും. ഉമ്മന്‍ […]

കൊച്ചി: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ് ട്വന്റി 20യില്‍ ചേര്‍ന്നു. ശനിയാഴ്ച രാവിലെ കൊച്ചിയില്‍ ചേര്‍ന്ന ഭാരവാഹി യോഗത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. ദുബായില്‍ ഒരു കമ്പനിയിലെ സിഇഒ ആയിരുന്ന വര്‍ഗീസ് ജോര്‍ജ് ഈ പദവി രാജിവെച്ചാണ് പാര്‍ട്ടി പ്രവര്‍ത്തനത്തിനിറങ്ങുന്നത്. വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ് ജോര്‍ജിനെ പാര്‍ട്ടിയിലേയ്ക്ക് സ്വാഗതം ചെയ്തത്.

പാര്‍ട്ടി ഉപദേശകസമിതി അംഗമായാണ് വര്‍ഗീസ് ജോര്‍ജ് ചാര്‍ജെടുത്തത്. യൂത്ത് കോര്‍ഡിനേറ്ററായും ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കും. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്റെ ഭര്‍ത്താവാണ് വര്‍ഗീസ് ജോര്‍ജ്. ആദ്യവിവാഹബന്ധം വേര്‍പെടുത്തിയ മറിയ ഉമ്മന്‍ 2014ലാണ് വര്‍ഗീസ് ജോര്‍ജിനെ വിവാഹം ചെയ്തത്.

താന്‍ ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും ട്വന്റി 20യുടെ പ്രവര്‍ത്തനങ്ങളില്‍ ആകര്‍ഷിക്കപ്പെട്ടാണ് പാര്‍ട്ടിയില്‍ ചേരുന്നതെന്നും വര്‍ഗീസ് ജോര്‍ജ് ചടങ്ങില്‍ പറഞ്ഞു. താന്‍ ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമാണ്. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ വലിയ മാറ്റമുണ്ടാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. രാഷ്ട്രീയത്തിലെ തന്റെ യൂണിവേഴ്‌സിറ്റിയാണ് ഉമ്മന്‍ ചാണ്ടി. എല്ലാവരെയും സമമായി കാണുന്നയാളാണ് അദ്ദേഹം. ഉമ്മന്‍ ചാണ്ടി ഏറെ ബഹുമാനവും പരിചയവും ഉള്ളയാളാണെന്നും അദ്ദേഹത്തോട് താന്‍ മത്സരിക്കാനില്ലെന്നും വര്‍ഗീസ് ജോര്‍ജ് മാധ്യമങ്ങളോടു പറഞ്ഞു.

ഏറെ ചര്‍ച്ചകള്‍ക്കു ശേഷമാണ് വര്‍ഗീസ് ജോര്‍ജ് പാര്‍ട്ടിയിലെത്തുന്നതെന്നും അദ്ദേഹം ജനസേവനത്തിനായി സ്വമേധയാ കടന്നുവരികയായിരുന്നുവെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വ്യക്തമാക്കി. വര്‍ഗീസ് ജോര്‍ജിനു പുറമെ നടന്‍ ലാലിനും മകള്‍ക്കും മരുമകനും ഉപദേശക സമിതി അംഗത്വം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാലിന്റെ മരുമകന് യൂത്ത് വിംഗ് അധ്യക്ഷ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. സ്വകാര്യ എയര്‍ലൈന്‍സ് കമ്പനിയിലെ ക്യാപ്റ്റനാണ് ലാലിന്റെ മരുമകന്‍ അലന്‍ ആന്റണി.

Related Articles
Next Story
Share it