തിരുവഞ്ചൂരിനെതിരായ വധഭീഷണിക്ക് പിന്നിലുള്ളവരെ വെളിപ്പെടുത്തി ഉമ്മന്‍ചാണ്ടി; സംഭവം അതീവ ഗൗരവതരമെന്ന് ചെന്നിത്തല
തിരുവനന്തപുരം: മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്‌ക്കെതിരായ വധഭീഷണിക്ക് പിന്നിലുള്ളവരെ വെളിപ്പെടുത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംഭവം അതീവ ഗുരുതരമാണെന്നും ഇതേക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ നടപടി സ്വീകരിച്ച കേസിലെ പ്രതികളാണ് ഊമക്കത്തിനു പിന്നിലെന്നു സംശയിക്കുന്നതായി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുന്‍ ആഭ്യന്തരമന്ത്രിക്കെതിരേ പോലും വധഭീഷണി ഉയരുന്ന സാഹചര്യം ഗൗരവമുള്ളതാണെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ നടപടിയെടുക്കേണ്ടി വന്ന സാഹചര്യത്തില്‍ പോറലേറ്റ ആരെങ്കിലുമായിരിക്കും […]

തിരുവനന്തപുരം: മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്‌ക്കെതിരായ വധഭീഷണിക്ക് പിന്നിലുള്ളവരെ വെളിപ്പെടുത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംഭവം അതീവ ഗുരുതരമാണെന്നും ഇതേക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ നടപടി സ്വീകരിച്ച കേസിലെ പ്രതികളാണ് ഊമക്കത്തിനു പിന്നിലെന്നു സംശയിക്കുന്നതായി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുന്‍ ആഭ്യന്തരമന്ത്രിക്കെതിരേ പോലും വധഭീഷണി ഉയരുന്ന സാഹചര്യം ഗൗരവമുള്ളതാണെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ നടപടിയെടുക്കേണ്ടി വന്ന സാഹചര്യത്തില്‍ പോറലേറ്റ ആരെങ്കിലുമായിരിക്കും വധഭീഷണിക്ക് പിന്നിലെന്ന് തിരുവഞ്ചൂരും പ്രതികരിച്ചു.
അതേസമയം വധഭിഷണിക്കത്ത് ലഭിച്ച സംഭവം അതീവ ഗൗരവതരമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല പ്രതികരിച്ചു. സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടി.പി കേസിലെ പ്രതികളാണ് ഭീഷണിക്ക് പിന്നിലെന്ന ആരോപണം ശരിയാണെങ്കില്‍ സംഭവം അതീവ ഗൗരവമുള്ളതാണ്. കോവിഡിന്റെ മറവില്‍ സര്‍ക്കാര്‍ സകല ക്രിമിനലുകള്‍ക്കും പരോള്‍ നല്‍കിയിരിക്കുകയാണ്. ടി.പി കേസിലെ പ്രതികളും പരോള്‍ ലഭിച്ചവരിലുണ്ട്. ക്രിമിനലുകളുടെ വിഹാര കേന്ദ്രമായി കേരളം മാറിയിരിക്കുന്നു. ഇത്തരം കൊടും ക്രിമിനലുകള്‍ക്ക് സിപിഎമ്മും സര്‍ക്കാരും കുട പിടിക്കുന്ന സാഹചര്യമാണുള്ളത്. അത് കൊണ്ടാണ് ഇവര്‍ക്ക് ഇത്തരത്തില്‍ ഭീഷണികള്‍ മുഴക്കാന്‍ കഴിയുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വികരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.