ഉമ്മന്‍ചാണ്ടിക്ക് പകരം ഉമ്മന്‍ചാണ്ടി മാത്രം
ജനകീയ നേതാവ് ഉമ്മന്‍ചാണ്ടിയുടെ വിയോഗം കേരളത്തില്‍ ഉണ്ടാക്കിയ ശൂന്യത വലുതാണ്. ബംഗളൂരു മുതല്‍ പുതുപ്പള്ളി വരെയുള്ള അദ്ദേഹത്തിന്റെ ഭൗതീക ദേഹവുമായുള്ള യാത്രയിലുടനീളം ആബാലവൃദ്ധം ജനങ്ങള്‍ അദ്ദേഹത്തോട് കാണിച്ച സ്‌നേഹവായ്പ് തന്നെയാണ് അദ്ദേഹത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതി. സാധാരണക്കാര്‍ക്കിടയില്‍ അവരിലൊരാളായി ജീവിച്ച ഉമ്മന്‍ചാണ്ടി കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ തന്റെയടുത്ത് വന്ന എല്ലാവരെയും ചേര്‍ത്തു പിടിച്ചു. അദ്ദേഹത്തിന്റെ ഈ ഗുണം പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ഓരോരുത്തര്‍ക്കും പാഠമാണ്. ഒരു നാടിനെ തന്നെ തന്റെ പര്യായമാക്കി മാറ്റിയ ജനകീയ നേതാവ് കാണിച്ചു […]

ജനകീയ നേതാവ് ഉമ്മന്‍ചാണ്ടിയുടെ വിയോഗം കേരളത്തില്‍ ഉണ്ടാക്കിയ ശൂന്യത വലുതാണ്. ബംഗളൂരു മുതല്‍ പുതുപ്പള്ളി വരെയുള്ള അദ്ദേഹത്തിന്റെ ഭൗതീക ദേഹവുമായുള്ള യാത്രയിലുടനീളം ആബാലവൃദ്ധം ജനങ്ങള്‍ അദ്ദേഹത്തോട് കാണിച്ച സ്‌നേഹവായ്പ് തന്നെയാണ് അദ്ദേഹത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതി. സാധാരണക്കാര്‍ക്കിടയില്‍ അവരിലൊരാളായി ജീവിച്ച ഉമ്മന്‍ചാണ്ടി കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ തന്റെയടുത്ത് വന്ന എല്ലാവരെയും ചേര്‍ത്തു പിടിച്ചു. അദ്ദേഹത്തിന്റെ ഈ ഗുണം പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ഓരോരുത്തര്‍ക്കും പാഠമാണ്. ഒരു നാടിനെ തന്നെ തന്റെ പര്യായമാക്കി മാറ്റിയ ജനകീയ നേതാവ് കാണിച്ചു തന്ന മറ്റൊരു മാതൃകയാണ് തന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതി വേണ്ടെന്ന തീരുമാനം. മരണശേഷവും ജനങ്ങളില്‍ നിന്ന് വ്യത്യസ്തനായിരിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. വിലാപയാത്ര കടന്നു പോകുന്ന വഴികളിലെല്ലാം മഴയെ പോലും അവഗണിച്ചുകൊണ്ട് തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്കുകാണാനും അന്ത്യാഭിവാദ്യം അര്‍പ്പിക്കാനും തിങ്ങി നിറഞ്ഞവരില്‍ കണ്ട സങ്കടം അദ്ദേഹം ബാക്കി വെച്ചു പോയ നന്മകളുടെ പ്രതിഫലനമാണ്. പ്രതികാര രാഷ്ട്രീയം അശേഷം ഇല്ലാതെ ഒരേ നിയമസഭാ മണ്ഡലത്തില്‍ നിന്നും 53 വര്‍ഷം തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹത്തിന്റെ മാത്രം സവിശേഷതായാണ്. രാഷ്ട്രീയ ശത്രുക്കള്‍ പോലും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ അംഗീകരിക്കാതെ തരമില്ല.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന വേളയില്‍ മൊഗ്രാല്‍ മുതല്‍ തലപ്പാടി വരെ ദേശീയപാത തകര്‍ന്ന് പൊടിശല്യം മൂലം വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ ദുരിതമമുഭവിച്ച വേളയില്‍ അദ്ദേഹം ഉപ്പളയില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്ന് അറിഞ്ഞ് ഞാന്‍ ഒരു ദൂതന്‍ വശം വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയപ്പോള്‍ ആ വേദിയില്‍ വെച്ച് തന്നെ തങ്ങള്‍ തന്ന നിവേദനത്തിന്മേല്‍ ഉടന്‍ സത്വര നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത് ഇവിടെ അനുസ്മരിക്കുന്നു. പിന്നീടൊരിക്കല്‍ ജില്ലയിലെത്തിയ ഉമ്മന്‍ചാണ്ടി ഞാന്‍ ആളുകളെ സന്ദര്‍ശിച്ചു കൊണ്ടിരിക്കെ പാപ്പംകോയ ഹൗസില്‍ എന്നെ വന്നു കണ്ടിരുന്നു. അവിടെയുണ്ടായിരുന്ന മുഴുവന്‍ ആളുകളുമായും കുശലാന്വേഷണം നടത്തിയും ഹസ്തദാനം നല്‍കിയുമാണ് അദ്ദേഹം മടങ്ങിയത്. പരേതനായ മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ്, കോണ്‍ഗ്രസ്സ് നേതാവ് പി.എ അഷ്റഫലി എന്നിവര്‍ കൂടെയുണ്ടായിരുന്നു.
കേരളം ഉള്ളിടത്തോളം കാലം തലമുറകളോളം ഉമ്മന്‍ചാണ്ടിയെന്ന ജനകീയ നേതാവും മികച്ച ഭരണാധികാരിയും ഓര്‍മ്മിക്കപ്പെടും. അദ്ദേഹത്തിന്റെ പുത്രന്‍ ചാണ്ടി ഉമ്മന് പിതാവിന്റെ വഴിയേ സഞ്ചരിച്ചു ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകട്ടെ എന്നാശംസിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പ്രസ്ഥാന ബന്ധുക്കളുടെയും ദു:ഖത്തില്‍ പങ്ക് ചേരുന്നു. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
കുമ്പോല്‍ സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങള്‍