ഇന്‍കം ടാക്സ് ഓഫീസര്‍ ചമഞ്ഞ് കണ്ണൂരിലെ ജ്വല്ലറിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണ്ണം തട്ടിയ യുവാവ് ഉപ്പളയിലും തട്ടിപ്പിന് ശ്രമിച്ചു; പൊലീസ് അന്വേഷണം തുടങ്ങിയതോടെ വ്യാജ 'ഉദ്യോഗസ്ഥന്‍' കര്‍ണ്ണാടകയിലേക്ക് മുങ്ങി

കാസര്‍കോട്: ഇന്‍കം ടാക്സ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കണ്ണൂരിലെ ജ്വല്ലറിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണ്ണം തട്ടിയ യുവാവ് കാസര്‍കോട്ടെ ഉപ്പളയിലും സമാനമായ തട്ടിപ്പിന് ശ്രമം നടത്തി. എന്നാല്‍ ഉപ്പളയിലെ കടയുടമ തട്ടിപ്പ് മനസിലാക്കിയതിനാല്‍ യുവാവിന്റെ പദ്ധതി പരാജയപ്പെട്ടു. കണ്ണൂര്‍ ബാങ്ക് റോഡിലെ രാമചന്ദ്രന്‍സ് നീലകണ്ഠ ജ്വല്ലറിയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് സ്വര്‍ണ്ണം കൈക്കലാക്കിയത്. ജ്വല്ലറിയിലെത്തിയ യുവാവ് തന്റെ പേര് മഞ്ജുനാഥ് എന്നാണെന്നും ഇന്‍കം ടാക്സ് ഓഫീസറാണെന്നും പരിചയപ്പെടുത്തുകയായിരുന്നു. മാലയും മോതിരവുമടക്കം 41.710 ഗ്രാം സ്വര്‍ണ്ണമാണ് വാങ്ങിയത്. […]

കാസര്‍കോട്: ഇന്‍കം ടാക്സ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കണ്ണൂരിലെ ജ്വല്ലറിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണ്ണം തട്ടിയ യുവാവ് കാസര്‍കോട്ടെ ഉപ്പളയിലും സമാനമായ തട്ടിപ്പിന് ശ്രമം നടത്തി. എന്നാല്‍ ഉപ്പളയിലെ കടയുടമ തട്ടിപ്പ് മനസിലാക്കിയതിനാല്‍ യുവാവിന്റെ പദ്ധതി പരാജയപ്പെട്ടു. കണ്ണൂര്‍ ബാങ്ക് റോഡിലെ രാമചന്ദ്രന്‍സ് നീലകണ്ഠ ജ്വല്ലറിയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് സ്വര്‍ണ്ണം കൈക്കലാക്കിയത്.

ജ്വല്ലറിയിലെത്തിയ യുവാവ് തന്റെ പേര് മഞ്ജുനാഥ് എന്നാണെന്നും ഇന്‍കം ടാക്സ് ഓഫീസറാണെന്നും പരിചയപ്പെടുത്തുകയായിരുന്നു. മാലയും മോതിരവുമടക്കം 41.710 ഗ്രാം സ്വര്‍ണ്ണമാണ് വാങ്ങിയത്. തുടര്‍ന്ന് പണം ഓണ്‍ലൈനിലൂടെ അയക്കാമെന്ന് പറയുകയും ഉടന്‍ തന്നെ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ നടത്തിയതിന്റെ മെസേജ് ജ്വല്ലറിയുടമയെ കാണിക്കുകയും ചെയ്തു. ഇതിന് ശേഷം സ്വര്‍ണ്ണവുമായി ഇയാള്‍ പോയി.

പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം ലഭിച്ചിട്ടില്ലെന്ന് ജ്വല്ലറിയുടമ തിരിച്ചറിഞ്ഞത്. ഇതുസംബന്ധിച്ച് നല്‍കിയ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുകയായിരുന്നു. ഇംഗ്ലീഷും ഹിന്ദിയും ഇടകലര്‍ത്തിയ സംസാരമാണ് യുവാവിന്റേതെന്ന് ജില്ലറിയുടമ പൊലീസിനോട് വെളിപ്പെടുത്തി. ഇതിനിടയിലാണ് ഇയാള്‍ ഉപ്പളയിലും തട്ടിപ്പിന് ശ്രമിച്ചതായുള്ള വിവരം പുറത്തുവന്നത്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ യുവാവ് കര്‍ണ്ണാടകയിലേക്ക് മുങ്ങി.

Online transaction fraud in Jewellery at Kannur

Related Articles
Next Story
Share it