സമ്പൂര്‍ണ ലോക്ഡൗണിലും നിയന്ത്രണമില്ലാതെ ഓണ്‍ലൈന്‍ വ്യാപാരം; മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് പ്രതിഷേധം

കാസര്‍കോട്: സമ്പൂര്‍ണ ലോക്ഡൗണിലും നിയന്ത്രണമില്ലാതെ ഓണ്‍ലൈന്‍ വ്യാപാരം തകൃതിയായി നടക്കുന്നതായി പരാതി. ചെറുകിട വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങള്‍ നിഷേധിക്കുമ്പോഴും നിയന്ത്രണം ലംഘിച്ച് ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്നതിനെതിരെ മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് പ്രതിഷേധിച്ചു. വിദ്യാനഗര്‍ കോപ്പ റോഡിലെ ഓണ്‍ലൈന്‍ ഡെലിവറി കേന്ദ്രത്തിന് മുന്നിലാണ് മര്‍ച്ചന്റ്‌സ് യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചത്. ആവശ്യവസ്തുക്കള്‍ എന്ന മറവില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന ഞായറാഴ്ച അടക്കം ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ അടക്കം ഇവിടെ നിന്ന് ഡെലിവറി ചെയ്യുന്നതായി യൂത്ത് വിംഗ് ഭാരവാഹികള്‍ പറഞ്ഞു. കാസര്‍കോട്, […]

കാസര്‍കോട്: സമ്പൂര്‍ണ ലോക്ഡൗണിലും നിയന്ത്രണമില്ലാതെ ഓണ്‍ലൈന്‍ വ്യാപാരം തകൃതിയായി നടക്കുന്നതായി പരാതി. ചെറുകിട വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങള്‍ നിഷേധിക്കുമ്പോഴും നിയന്ത്രണം ലംഘിച്ച് ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്നതിനെതിരെ മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് പ്രതിഷേധിച്ചു. വിദ്യാനഗര്‍ കോപ്പ റോഡിലെ ഓണ്‍ലൈന്‍ ഡെലിവറി കേന്ദ്രത്തിന് മുന്നിലാണ് മര്‍ച്ചന്റ്‌സ് യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചത്.

ആവശ്യവസ്തുക്കള്‍ എന്ന മറവില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന ഞായറാഴ്ച അടക്കം ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ അടക്കം ഇവിടെ നിന്ന് ഡെലിവറി ചെയ്യുന്നതായി യൂത്ത് വിംഗ് ഭാരവാഹികള്‍ പറഞ്ഞു. കാസര്‍കോട്, വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ തൊട്ടടുത്തായിട്ടും അധികാരികള്‍ നടപടിയെടുക്കുന്നില്ലെന്നും നേതാക്കള്‍ ആരോപിച്ചു. മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് പ്രസിഡണ്ട് ഹാരിസ് അങ്കോല, യൂത്ത് വിംഗ് സെക്രട്ടേറിയേറ്റ് അംഗങ്ങളായ നിസാര്‍ സിറ്റികൂള്‍, വേണു സ്റ്റുഡന്റസ് ബുക്ക്, ഷമീം ചോക്കലേറ്റ്, നൗഫല്‍ റിയല്‍ തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.

Related Articles
Next Story
Share it