• #102645 (no title)
  • We are Under Maintenance
Friday, December 1, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

മനുഷ്യജീവന്‍ അപഹരിക്കുന്ന ഓണ്‍ലൈന്‍ ചുതാട്ടങ്ങള്‍

ടി.കെ പ്രഭാകരകുമാര്‍

UD Desk by UD Desk
May 4, 2022
in ARTICLES
Reading Time: 1 min read
A A
0

കേരളത്തില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിലും വായ്പാതട്ടിപ്പിലും അകപ്പെട്ട് ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്ന ആശങ്കാജനകമായ വിവരമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മദ്യവും മയക്കുമരുന്നും പോലെ തന്നെ മനുഷ്യന്റെ ദൗര്‍ബല്യങ്ങളെ മുതലെടുത്തുകൊണ്ടാണ് ഓണ്‍ലൈന്‍ ചൂതാട്ടവും വായ്പാതട്ടിപ്പും വ്യാപകമാകുന്നത്. ഒരിക്കല്‍ ഇതില്‍പെട്ടുപോയാല്‍ ഒരുവിധത്തിലും മോചനം സാധിക്കാത്ത വിധം ഇടപാടുകാരുടെ ജീവിതത്തില്‍ കുരുക്കുകള്‍ വീഴുന്നു. ആത്മഹത്യല്ലാതെ മറ്റ് മാര്‍ഗമില്ലാതെ തിരിച്ചറിവില്‍ മരണത്തെ അഭയം പ്രാപിക്കുന്നു. ഓണ്‍ലൈന്‍ ചതിയില്‍ കുടുങ്ങി വ്യക്തികള്‍ ഒറ്റയ്ക്കും കുടുംബം കൂട്ടത്തോടെയും ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകള്‍ക്ക് ഇപ്പോള്‍ പുതുമ നഷ്ടപ്പെടുകയാണ്. കാരണം ഇതൊക്കെ സാര്‍വത്രികമായിക്കഴിഞ്ഞിരിക്കുന്നു. സ്ത്രീ-പുരുഷഭേദമന്യേ ഈ മാരകവിപത്തിന്റെ പ്രലോഭനത്തിലകപ്പെട്ട് ജീവനും ജീവിതവും നഷ്ടപ്പെടുന്ന അവസ്ഥയിലേക്കെത്തുകയാണ്.കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ സ്വകാര്യ മൊബൈല്‍ സ്ഥാപനത്തിലെ ജീവനക്കാരിയായ ബിജിഷ(31) ആത്മഹത്യ ചെയ്ത സംഭവത്തിന് കാരണം ഓണ്‍ലൈന്‍ വായ്പാതട്ടിപ്പിനിരയായി ലക്ഷങ്ങള്‍ നഷ്ടമായതുകൊണ്ടാണെന്ന യാഥാര്‍ഥ്യം പുറത്തുവന്നത് ഒരാഴ്ച മുമ്പാണ്. ബിജിഷ ജീവനൊടുക്കിയത് 2021 ഡിസംബര്‍ 11നാണ്. അതായത് ഈ മരണം നടന്നിട്ട് അഞ്ചുമാസങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. പ്രത്യക്ഷത്തില്‍
ബിജിഷയുടെ ആത്മഹത്യയ്ക്ക് എന്താണ് കാരണമെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ബിജിഷയുടെ വീട്ടുകാര്‍ക്കും കാരണം അറിയില്ലായിരുന്നു. കാര്യമായ സാമ്പത്തിക പ്രശ്‌നങ്ങളോ മറ്റ് ബുദ്ധിമുട്ടുകളോ ഉള്ളതായി ആരെയും അറിയിക്കാതിരുന്ന ബിജിഷ തൂങ്ങിമരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് രംഗത്തുവന്നതോടെയാണ് ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. മരണം നടന്ന് രണ്ടുമാസം പിന്നിട്ടപ്പോഴാണ് ബിജിഷയുടെ രണ്ടു ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ഒന്നേകാല്‍ കോടി രൂപയുടെ രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്ന് മനസ്സിലായത്. ഇതോടെ ക്രൈംബ്രാഞ്ച് കൂടുതല്‍ അന്വേഷണം നടത്തിയതോടെയാണ് ബിജിഷയുടെ ആത്മഹത്യക്ക് കാരണം ഓണ്‍ലൈന്‍ ചൂതാട്ടവും വായ്പാതട്ടിപ്പുമാണെന്ന് വ്യക്തമായത്. ബിജിഷ ഓണ്‍ലൈനിലെ ആപിലൂടെ തട്ടിപ്പ് നടത്തി ലക്ഷങ്ങളും കോടികളും സമ്പാദിക്കുന്ന മാഫിയാ സംഘത്തിന്റെ കെണിയില്‍ അകപ്പെടുകയായിരുന്നു. ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ ലക്ഷങ്ങള്‍ നേടാമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച് പണമിറക്കി കളിച്ച ബിജിഷ പിന്നീട് ചൂതാട്ട സംഘത്തിന്റെ വായ്പാതട്ടിപ്പിന് ഇരയാവുകയാണുണ്ടായത്. നിബന്ധനകളും ഈടുവെപ്പുകളുമില്ലാത്ത വായ്പയെന്ന സൗകര്യം പ്രയോജനപ്പെടുത്തിയ ഈ യുവതിയുടെ സ്വകാര്യവിവരങ്ങള്‍ ഫോണിലൂടെ ചോര്‍ത്തിയ സംഘം ഇതുപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുകയും സാമ്പത്തികചൂഷണത്തിന് വിധേയയാക്കുകയും ചെയ്തു. വീട്ടുകാര്‍ പോലും അറിയാതെ വരുത്തിവെച്ച ഈ കടബാധ്യത തിരിച്ചടക്കുന്നതിനുള്ള സമ്മര്‍ദ്ദവും ഭീഷണിയും താങ്ങാനാകാതെയാണ് ബിജിഷ ജീവനൊടുക്കിയത്. ഓണ്‍ലൈന്‍ വായ്പാതട്ടിപ്പിന് ഇരകളായി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കേരളം അടക്കം രാജ്യത്തെ എല്ലാ ഭാഗങ്ങളിലും വര്‍ധിക്കുകയാണ്. 2021 മാര്‍ച്ച് മാസത്തിലാണ് ആലപ്പുഴ ജില്ലയിലെ മാന്നാര്‍ മേപ്പാടം കൊട്ടാരത്തില്‍ കെ അര്‍ജുന്‍ എന്ന 25 കാരനായ യുവാവ് ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പെട്ട് ആത്മഹത്യ ചെയ്തത്. സുഹൃത്ത് പണയം വെച്ച ബൈക്ക് തിരിച്ചെടുക്കാനായി അര്‍ജുനെ ഏല്‍പ്പിച്ചിരുന്ന 60,000 രൂപയും അര്‍ജുന്റെ പിതാവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള 25000 രൂപയും ചേര്‍ത്ത് ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പങ്കാളിയാവുകയായിരുന്നു. ചൂതാട്ടത്തില്‍ അര്‍ജുന് ഈ തുകയത്രയും നഷ്ടമായി. സുഹൃത്തിന് ബൈക്ക് തിരിച്ചെടുത്തുകൊടുക്കാന്‍ സാധിക്കാത്ത മനോവിഷമത്തില്‍ അര്‍ജുന്‍ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യുകയാണുണ്ടായത്. 2022 ജനുവരിയില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍പെട്ട് വന്‍ സാമ്പത്തികബാധ്യത നേരിട്ട ഗൃഹനാഥന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു. തമിഴ്നാട് പെരുകുടിയിലെ മണികണ്ഠനാണ് ഭാര്യ താരയെയും പതിനൊന്നും ഒന്നും വയസുള്ള മക്കളെയും കൊലപ്പെടുത്തി സ്വയം മരണം വരിച്ചത്. കേരളത്തില്‍ ഓണ്‍ലൈന്‍ റമ്മിയിലൂടെ 30 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട വിജയകുമാര്‍ എന്നയാള്‍ തന്റെ ഭാര്യക്ക് സന്ദേശം അയച്ച ശേഷം ആത്മഹത്യ ചെയ്തത് ഈയിടെയാണ്.
ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ മുഖേനയുള്ള തട്ടിപ്പുകള്‍ പെരുകുകയും ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പതിവാകുകയും ചെയ്തിട്ടും ആളുകള്‍ ഈയാംപാറ്റകളെ പോലെ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ്.
വിദേശ ബന്ധങ്ങളുള്ള കമ്പനികള്‍ വിവിധ സംസഥാനത്തുള്ള ജീവനക്കാരെ നിയമിച്ചുകൊണ്ടും വ്യാജ സിം കര്‍ഡുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ ഉപയോഗിച്ചും വ്യാപകമായാണ് ഇത്തരം തട്ടിപ്പ് നടത്തുന്നത്. റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ ഇന്റര്‍നെറ്റ് വഴിയും സാമൂഹിക മാധ്യമ ആപ്പുകള്‍ വഴിയും പരസ്യം ചെയ്താണ് ഇത്തരം തട്ടിപ്പിന് ഇരകളെ ഇവര്‍ കണ്ടെത്തുന്നത്. മൊബൈല്‍ ഫോണില്‍ ഉത്തരം ലോണ്‍ അപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ലോണ്‍ എടുക്കാന്‍ ശ്രമിക്കുന്ന ആളുടെ ഫോണ്‍ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് ഫോണിലെ കോണ്‍ടാക്ട്, സ്വകാര്യ ഫയലുകള്‍ തുടങ്ങിയ വിവരങ്ങള്‍ തട്ടിപ്പുസംഘങ്ങള്‍ കരസ്ഥമാക്കുന്നു. ഒരുവിധത്തിലുള്ള ഈടും ഇല്ലാതെയാണ് തട്ടിപ്പ് സംഘം ചെറിയ തുകകള്‍ ആവശ്യക്കാരന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന തുക തട്ടിപ്പുകാരുടെ ഭീമമായ സര്‍വ്വീസ് ചാര്‍ജ് കഴിച്ചുള്ള നാമ മാത്രമായ തുക ആയിരിക്കും. ഏതാനും ദിവസത്തേക്കു മാത്രം തിരിച്ചടവ് കാലാവധിയുള്ള ഈ ലോണ്‍ തുകയുടെ പലിശ രാജ്യത്തെ നിലവിലെ പലിശയുടെ പതിന്മടങ്ങാണ്. നിശ്ചിത കാലാവധിക്കുള്ളില്‍ ലോണ്‍ അടക്കാന്‍ കഴിയാതെ വരുമ്പോള്‍ വീണ്ടും മറ്റു ലോണ്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തു വീണ്ടും ലോണ്‍ എടുക്കാന്‍ തട്ടിപ്പുകാര്‍ പ്രേരിപ്പിക്കുകയും അതില്‍നിന്ന് ലഭിക്കുന്ന പണം പഴയ ലോണ്‍ ക്ലോസ് ചെയ്യാനുമാണ് അവര്‍ ഉപയോഗിക്കുന്നത്. ഇങ്ങനെ കുറഞ്ഞ സമയംകൊണ്ട് ലോണ്‍ എടുത്തവരെ ഭീമമായ കടക്കണിയിലേക്കു തള്ളിയിട്ടു ലോണ്‍ തിരിച്ചടക്കാനായി തുടര്‍ച്ചയായി ഫോണ്‍ കാള്‍ വഴിയും വാട്‌സ്ആപ് വഴിയും ഇടപാടുകാരെ ഭീഷണിപ്പെടുത്തിയാണ് ഇത്തരം സംഘങ്ങള്‍ പണം തിരിച്ചുപിടിക്കുന്നത്.
ആപ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പെര്‍മിഷന്‍ വഴി തട്ടിപ്പുകാര്‍ കരസ്ഥമാക്കുന്ന ഫോണിലെ കോണ്‍ടാക്ട് നമ്പറുകള്‍ ഉപയോഗിച്ച് ലോണ്‍ എടുത്തയാളുടെ സുഹൃത്തുക്കളെ വിളിച്ചും അവരെ ഉള്‍പ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ അശ്ലീല ഗ്രൂപ്പുകള്‍ നിര്‍മിച്ചും ലോണ്‍ എടുത്തയാളുടെ മോര്‍ഫ് ചെയ്ത ഫോട്ടോ ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചും ലോണ്‍ എടുത്തയാളെ മോശക്കാരനാക്കിയുമാണ് സമ്മര്‍ദത്തിലാക്കുന്നത്. ജനങ്ങള്‍ വായ്പ്പക്കായി അംഗീകൃത ഏജന്‍സികളെ സമീപിക്കേണ്ടതാണെന്നും അനാവശ്യ മൊബൈല്‍ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ശ്രദ്ധിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും കെണിയില്‍ വീഴുന്നവര്‍ക്ക് ഇന്നും കുറവൊന്നുമില്ല. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും അടച്ചുപൂട്ടിയപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ സൗകര്യത്തിനായി കുട്ടികള്‍ക്കെല്ലാം സ്വന്തമായി മൊബൈല്‍ ഫോണുകള്‍ ലഭ്യമായതോടെ ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ക്കും ഗെയിമുകള്‍ക്കും അടിമകളാക്കപ്പെട്ട കുട്ടികള്‍ നിരവധിയാണ്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് പണം കണ്ടെത്തുന്നതിന് പിതാവിന്റെ പണം മോഷ്ടിച്ച് പിടിക്കപ്പെട്ട കുട്ടി ആത്മഹത്യ ചെയ്ത സംഭവവും കേരളത്തിലുണ്ടായിട്ടുണ്ട്. ഗെയിമുകള്‍ക്ക് അടിമകളായി ഈ രീതിയില്‍ ജീവനൊടുക്കിയ കുട്ടികള്‍ക്ക് പുറമെ നാടുവിട്ടുപോയ കുട്ടികളും ഏറെയാണ്.
കഴിഞ്ഞ വര്‍ഷം ജൂലൈ 24ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഓണ്‍ലൈന്‍ റമ്മി, കാര്‍ഡ് ഗെയിംസ് തുടങ്ങിയ പണം വെച്ച് നടത്തുന്ന ചൂതാട്ടങ്ങള്‍ക്കെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിയമം പാസാക്കണമെന്ന് നിരീക്ഷിച്ചിരുന്നു. ചൂതാട്ടങ്ങള്‍ യുവാക്കളുടെ വിലപ്പെട്ട സമയവും ചിന്താശേഷിയും നശിപ്പിക്കുന്നതിനും അത് പിന്നീട് വലിയ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നതിനും കാരണമാകുന്നു വെന്നാണ് മദ്രാസ് ഹൈക്കോടതി കേസ് പരിഗണിക്കവെ നിരീക്ഷിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ നിയമം പാസാക്കുന്നതുസംബന്ധിച്ച നടപടികളിലേക്ക് ഒരു സംസ്ഥാനവും നീങ്ങിയിട്ടില്ല. നിയമപരമായ നടപടികള്‍ക്ക് പുറമെ ഈ വിഷയത്തില്‍ ശക്തമായ ബോധവത്കരണവും അനിവാര്യമാകുകയാണ്.

ShareTweetShare
Previous Post

യൂത്ത് വിംഗ് രക്തദാന ക്യാമ്പ് നടത്തി

Next Post

മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയല്‍ ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് എട്ടിന്

Related Posts

കുരുന്നുകളെ റാഞ്ചുന്നവര്‍ക്കെതിരെ ജാഗ്രത വേണം

November 30, 2023
മുഹമ്മദ് ഷാഫി

കണ്ണ് നനയിപ്പിച്ച വിയോഗം

November 29, 2023

വീണ്ടും വൈറസ് ഭീഷണി

November 28, 2023
ബി.അബ്ദുല്‍ ഖാദര്‍ ഓര്‍മ്മയില്‍ നിറയുമ്പോള്‍

ബി.അബ്ദുല്‍ ഖാദര്‍ ഓര്‍മ്മയില്‍ നിറയുമ്പോള്‍

November 28, 2023
മരണത്തിലേക്കുള്ള ഒളിച്ചോട്ടങ്ങള്‍

മരണത്തിലേക്കുള്ള ഒളിച്ചോട്ടങ്ങള്‍

November 27, 2023

ആശങ്കപ്പെടുത്തുന്ന പനിമരണങ്ങള്‍

November 24, 2023
Next Post

മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയല്‍ ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് എട്ടിന്

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS