ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ നിക്ഷേപതട്ടിപ്പ്; കാഞ്ഞങ്ങാട് സ്വദേശിക്ക് 55 ലക്ഷം രൂപ നഷ്ടപ്പെട്ടു

കാഞ്ഞങ്ങാട്: ഇരട്ടിലാഭം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ നിക്ഷേപതട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട് തോയമ്മലിലെ ബി. സുജിത് ആണ് ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയത്.തട്ടിപ്പില്‍ കുടുങ്ങിയ സുജിതിന് നഷ്ടമായത് 55 ലക്ഷം രൂപയാണ്. 2023 ഏപ്രില്‍ 17 മുതല്‍ മെയ് അഞ്ച് വരെയുള്ള കാലയളവില്‍ ഓണ്‍ലൈനില്‍ നിക്ഷേപിക്കുന്ന തുകക്ക് ഇരട്ടിലാഭം നല്‍കാമെന്ന വാഗ്ദാനവുമായി സുജിതിന്റെ വാട്സ് ആപിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും ടെലിഗ്രാമിലേക്കും അജ്ഞാതന്റെ സന്ദേശം വന്നിരുന്നു.ഇത് വിശ്വസിച്ച സുജിത് അജ്ഞാതന്‍ നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് […]

കാഞ്ഞങ്ങാട്: ഇരട്ടിലാഭം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ നിക്ഷേപതട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട് തോയമ്മലിലെ ബി. സുജിത് ആണ് ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയത്.
തട്ടിപ്പില്‍ കുടുങ്ങിയ സുജിതിന് നഷ്ടമായത് 55 ലക്ഷം രൂപയാണ്. 2023 ഏപ്രില്‍ 17 മുതല്‍ മെയ് അഞ്ച് വരെയുള്ള കാലയളവില്‍ ഓണ്‍ലൈനില്‍ നിക്ഷേപിക്കുന്ന തുകക്ക് ഇരട്ടിലാഭം നല്‍കാമെന്ന വാഗ്ദാനവുമായി സുജിതിന്റെ വാട്സ് ആപിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും ടെലിഗ്രാമിലേക്കും അജ്ഞാതന്റെ സന്ദേശം വന്നിരുന്നു.
ഇത് വിശ്വസിച്ച സുജിത് അജ്ഞാതന്‍ നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തു. സുജിതിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ച തുകയുടെ ഇരട്ടി തുക വരുമെന്ന് അജ്ഞാതന്‍ വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍ ഇരട്ടിലാഭം കിട്ടിയില്ലെന്ന് മാത്രമല്ല നിക്ഷേപിച്ചതുക പോലും നഷ്ടമായി. ഇതേ തുടര്‍ന്നാണ് സുജിത് പൊലീസില്‍ പരാതി നല്‍കിയത്.

Related Articles
Next Story
Share it